ഗവര്‍ണര്‍ക്കെതിരെ വീണ്ടും ഹര്‍ജിയുമായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും ഹര്‍ജിയുമായി കേരള സര്‍ക്കാര്‍. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതിലാണ് ഗവര്‍ണര്‍ക്കെതിരെ പ്രത്യേക അനുമതി ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഗവര്‍ണറെ കക്ഷിചേര്‍ക്കണമെന്ന ആവശ്യവുമായി ഒരാഴ്ചയ്ക്കിടെ ഫയല്‍ ചെയ്യുന്ന രണ്ടാമത്തെ ഹര്‍ജിയാണിത്. സംസ്ഥാന ചീഫ് സെക്രട്ടറിയും, സംസ്ഥാന നിയമ സെക്രട്ടറിയുമാണ് പ്രത്യേക അനുമതി ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതിലൂടെ ജനങ്ങളോടും നിയമസഭ അംഗങ്ങളോടും ഗവര്‍ണര്‍ കടുത്ത അനീതിയാണ് കാണിക്കുന്നതെന്ന് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ പറയുന്നു. Also […]