November 21, 2024

സ്വകാര്യ മാനേജ്‌മെന്റ് അസോസിയേഷനുകള്‍ക്ക് അനുകൂലമായി ജനറല്‍ നേഴ്‌സിങ്ങിന്റെ ഫീസ് മൂന്നിരട്ടിയിലേറെ കൂട്ടാന്‍ സര്‍ക്കാര്‍

കൊച്ചി: ജനറല്‍ നേഴ്‌സിങ്ങിന്റെ ഫീസ് മൂന്നിരട്ടിയിലേറെ കൂട്ടാന്‍ സര്‍ക്കാര്‍.സ്വകാര്യ മാനേജ്‌മെന്റ് അസോസിയേഷനുകളുടെ ആവശ്യത്തിനു വഴങ്ങിയ സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കാന്‍ നേഴ്‌സിങ് കൗണ്‍സിലില്‍ സബ് കമ്മിറ്റി രൂപീകരിച്ചിരുന്നു. അടുത്ത നേഴ്‌സിങ് കൗണ്‍സില്‍ യോഗത്തില്‍ സബ് കമ്മിറ്റി മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം. Also Read ; ഈ വര്‍ഷത്തെ ലെറ്റര്‍ബോക്സ്ഡ് ലിസ്റ്റില്‍ മലയാളികള്‍ക്ക് അഭിമാനമായി മലയാളത്തില്‍ നിന്ന് അഞ്ച് സിനിമകള്‍ നിലവില്‍ 22000 വാര്‍ഷിക ഫീസുള്ള ജനറല്‍ നേഴ്‌സിങ് കോഴ്‌സിന് വാര്‍ഷിക ഫീസ് 72000 ആക്കണം എന്നാണ് മാനേജ്‌മെന്റ് […]

സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ ഡമ്മി സ്ഥാനാര്‍ത്ഥിയായി പരീക്ഷ എഴുതിയ അധ്യാപകനെ പിടികൂടി

ഒന്നിലധികം സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ ഡമ്മി സ്ഥാനാര്‍ത്ഥിയായി പരീക്ഷ എഴുതിയ അധ്യാപകനെ കൈയോടെ പിടികൂടി. രാജസ്ഥാനില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ റോഷന്‍ ലാല്‍ മീണയാണ് പൊലീസിന്റെ പിടിയിലായത്. ഇയാള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി പരീക്ഷ എഴുതി എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് രാജസ്ഥാന്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അധ്യാപകനെ കസ്റ്റഡിയിലെടുത്തു. ദൗസ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനായ റോഷന്‍ ലാല്‍ മീണ 16 സംസ്ഥാന സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് പരീക്ഷകളും നാല് കേന്ദ്ര ഗവണ്‍മെന്റ് റിക്രൂട്ട്മെന്റ് പരീക്ഷകളുമടക്കം […]

കൊലപാതകം എക്സിക്യൂട്ടീവ് ചെയ്തത് ആർഷോ ; ഫോൺ പരിശോധിക്കണം, ആ പെൺകുട്ടികൾ എവിടെ, സർക്കാറിനെതിരെ സിദ്ധാർഥിൻ്റെ പിതാവ്

തിരുവനന്തപുരം: വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോക്കെതിരെ കേസെടുക്കണമെന്ന് സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ്. രാവിലെയും വൈകുന്നേരവും എട്ടുമാസക്കാലം ഉടുതുണിയില്ലാതെ സിദ്ധാര്‍ത്ഥനെ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആന്റി റാഗിംങ് സ്‌ക്വാഡിന്റെ റിപ്പോര്‍ട്ടിലുള്ളതാണിത്. അവനെ ഉപദ്രവിച്ചുകൊണ്ടിരുന്നത് രണ്ട് പെണ്‍കുട്ടികള്‍ കണ്ട് ആസ്വദിക്കുകയായിരുന്നു. അവരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ജയപ്രകാശ് ആരോപിച്ചു. Also Read;ഫസ്റ്റ് റിലീസിന് പിന്നാലെ ആടുജീവിതത്തിന്റെ വ്യാജന്‍ പുറത്ത് ആര്‍ഷോ കോളേജില്‍ വന്നുപോയോ ഇല്ലയോ എന്നത് മൊബൈല്‍ പരിശോധിച്ചാല്‍ മനസ്സിലാവും. എത്രദിവസം പൂക്കോട് റെയ്ഞ്ചില്‍ ഉണ്ടായിരുന്നുവെന്നത് […]