December 1, 2025

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണ കുടിശ്ശികയുടെ രണ്ട് ഗഡു പി.എഫില്‍ ലയിപ്പിക്കും

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടേയും ശമ്പളപരിഷ്‌കരണ കുടിശ്ശികയുടെ ഒന്നും രണ്ടും ഗഡുക്കള്‍ (25 ശതമാനം വീതം) പി.എഫില്‍ ലയിപ്പിച്ച് ധനവകുപ്പ് ഉത്തരവ്. എന്നാല്‍, ഈ തുക 2026 ഏപ്രിലിന് ശേഷമായിരിക്കും പിന്‍വലിക്കാന്‍ സാധിക്കുക. 2026 ഏപ്രില്‍ ഒന്നിന് മുമ്പ് വിരമിക്കുന്നവര്‍ക്ക് നേരത്തെ പിന്‍വലിക്കാം. ഇതിലേതാണോ ആദ്യം വരുന്നത് അപ്പോഴേ തുക പിന്‍വലിക്കാനാവുകയുള്ളൂ. ഫലത്തില്‍ ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ ആദ്യ രണ്ട് ഗഡുക്കള്‍ കൊടുക്കേണ്ട ഉത്തരവാദിത്തവും അടുത്ത സര്‍ക്കാറിന്റെ തലയിലാകും. Also Read; ആരാധനാലയങ്ങള്‍ക്കടുത്ത് മാംസവില്‍പ്പന വേണ്ടെന്ന് യോഗി സര്‍ക്കാര്‍ […]

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: 6 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍, അനധികൃതമായി കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടക്കണം

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാപെന്‍ഷനില്‍ തട്ടിപ്പ് നടത്തിയ 6 സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ സസ്‌പെന്‍ഷന്‍. മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാര്‍ക്കെതിരെയാണ് നടപടി. പാര്‍ട്ട് ടൈം സ്വീപ്പര്‍ മുതല്‍ വര്‍ക്ക് ഓഫീസര്‍ വരെ നടപടി നേരിട്ടവരില്‍ ഉള്‍പ്പെടും. കൂടാതെ അനധികൃതമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരിച്ചടയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അനധികൃത പെന്‍ഷന്‍ കൈപ്പറ്റുന്നതുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയില്‍ സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ അടക്കം 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നുവെന്നാണ് കണ്ടെത്തിയത്. ധന വകുപ്പിന്റെ നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ […]