November 23, 2024

വയനാട്ടിലെ മുണ്ടക്കൈയിലും,ചൂരല്‍മലയിലും സൗജന്യ റേഷന്‍ നല്‍കുമെന്ന് മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തമേഖലയായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ അഞഉ 44, 46 എന്നീ വാര്‍ഡുകളിലെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ആഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതം സൗജന്യമായി നല്‍കുമെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. നിലവില്‍ മുന്‍ഗണന വിഭാഗക്കാര്‍ക്ക് സൗജന്യമായും മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് ന്യായവിലയ്ക്കുമാണ് റേഷന്‍ നല്‍കാറുള്ളത്. എന്നാല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുണ്ടക്കൈ, ചൂരല്‍മല എന്നീ പ്രദേശങ്ങളിലെ മുന്‍ഗണനേതര വിഭാഗക്കാര്‍ക്കും അതായത് നീല,വെള്ള കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും പൂര്‍ണമായും സൗജന്യമായി റേഷന്‍ വിഹിതം നല്‍കാനാണ് മന്ത്രിയുടെ […]

ജനം തോല്‍പ്പിച്ചവരുടെ നെഞ്ചത്ത് കുത്തിയിട്ട് കാര്യമില്ല ; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സിപിഐ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഇനി ആക്രമിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് സിപിഐ യോഗത്തില്‍ വിമര്‍ശനം. ജനം തോല്‍പിച്ച വ്യക്തിയുടെ നെഞ്ചത്ത് വീണ്ടും കുത്തുന്നതില്‍ കാര്യമില്ലെന്നാണ് സിപിഐ യുടെ വിമര്‍ശനം. തെറ്റ് ചെയ്ത സമയത്ത് തിരുത്താന്‍ ശ്രമം നടത്തിയിരുന്നെങ്കില്‍ സിപിഐക്ക് പിന്തുണ കിട്ടുമായിരുന്നെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്തുകൊണ്ടുളള ചര്‍ച്ചയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനം ഉയര്‍ന്നത്. സര്‍ക്കാരിനും അതിന്റെ തലവനായ മുഖ്യമന്ത്രിക്കും എതിരെ […]

സപ്ലൈകോ കടുത്ത പ്രതിസന്ധിയിലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: സപ്ലൈകോ കടുത്ത പ്രതിസന്ധിയിലാണെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. പത്ത് കൊല്ലമായി സബ്‌സിഡി വില കൂട്ടിയിട്ടില്ല. വിപണി വിലയെക്കാള്‍ 35% വില കുറച്ച് വില്‍ക്കാനാണ് പുതിയ തീരുമാനം. അഞ്ച് വര്‍ഷമായിട്ടും വിലയില്‍ വ്യത്യാസം വരുത്തിയിരുന്നില്ല. മൂന്ന് മാസത്തിലൊരിക്കല്‍ വില പരിശോധിക്കുമെന്നും വിലയിലെ മാറ്റം സബ്‌സിഡി സാധനങ്ങളുടെ വിലയില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. Also Read ; ഭാരത് ബന്ദ്: കേരളത്തില്‍ പ്രതിഷേധ പ്രകടനം മാത്രം സപ്ലൈകോയുടെ നഷ്ടം കുറയ്ക്കുകയാണ് ലക്ഷ്യം. സ്ഥാപനം മെച്ചപ്പെടുത്തി എല്ലാ കാലത്തേക്കും നിലനിര്‍ത്തണം. […]

സപ്ലൈകോയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍, ഭരണപക്ഷത്തെ മുന്‍ നിരയിലുള്ളവര്‍ തന്നെയാണ് കാരണമെന്ന് ഷാഫി പറമ്പില്‍

സപ്ലൈകോയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍. സബ്സിഡി സാധനങ്ങള്‍ക്കാണ് കുറവുണ്ടായതെന്നും നിലവിലെ പ്രതിസന്ധി താത്കാലികമാണെന്നും സപ്ലൈകോയെ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. ഏതാനും സബ്‌സിഡി സാധനങ്ങളുടെ ലഭ്യതയില്‍ മാത്രമാണ് പ്രയാസമുള്ളത്. ചില്ലറവില്‍പന മേഖലകളിലേക്ക് കുത്തകകള്‍ കടന്നുവരുന്നു. സപ്ലൈകോയെ സംരക്ഷിക്കാനായി സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. Also Read; വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. എന്നാല്‍ സപ്ലൈകോയെ തകര്‍ക്കുന്നത് ഭരണപക്ഷത്തെ മുന്‍ നിരയിലുള്ളവര്‍ തന്നെയെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കി. സപ്ലൈകോയെ തകര്‍ക്കാന്‍ പ്രതിപക്ഷമല്ല […]

റേഷന്‍ വിതരണക്കാരുടെ പണിമുടക്ക് റേഷന്‍ വിതരണത്തെ ബാധിക്കില്ലെന്ന് ജിആര്‍ അനില്‍

തിരുവനന്തപുരം: റേഷന്‍ വിതരണക്കാരുടെ പണിമുടക്ക് സംസ്ഥാനത്തെ റേഷന്‍ വിതരണത്തെ ബാധിക്കില്ലെന്നും കരാറുകാരുടെ കുടിശിക ബുധനാഴ്ചയോടെ വിതരണം ചെയ്യുമെന്നും ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. എന്നാല്‍ കുടിശിക തുക അക്കൗണ്ടില്‍ എത്താതെ സമരം പിന്‍വലിക്കില്ലെന്നാണ് ട്രാന്‍സ്പോര്‍ട്ട് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്റെ നിലപാട്. കുടിശിക മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് ട്രാന്‍സ്പോര്‍ട്ട് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ശനിയാഴ്ച മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ഇതോടെ റേഷന്‍ കടകളിലേക്ക് സാധനം എത്താതിരുന്നാല്‍ സംസ്ഥാനത്തെ റേഷന്‍ വിതരണം സ്തംഭിക്കുമെന്ന് റേഷന്‍ വ്യാപാരികളും അറിയിച്ചു. Also Read ; ഡ്രൈവിംഗ് ലൈസന്‍സ് ഇനി എളുപ്പമല്ല; […]

കേരളീയത്തില്‍ എല്ലാ പരിപാടികളിലും പ്രവേശനം സൗജന്യം: മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: കേരളീയത്തിലെ എല്ലാ പരിപാടികളിലും പ്രദര്‍ശനങ്ങളിലും പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നു കേരളീയം സംഘാടകസമിതി ചെയര്‍മാനും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി. കേരളീയത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാസ്‌കോട്ട് ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത മാധ്യമങ്ങളിലെ ബ്യൂറോ ചീഫുമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച രീതിയിലുള്ള ഗതാഗത ക്രമീകരണങ്ങളും പാര്‍ക്കിങ്ങിന് വിപുലമായ സംവിധാനവും കേരളീയം നടക്കുന്ന വേളയില്‍ ഒരുക്കുമെന്നു ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു പറഞ്ഞു. കേരളീയത്തിന്റെ വേദികള്‍ ഉള്‍പ്പെടുന്ന മേഖല […]