September 8, 2024

ഗുജറാത്തില്‍  ചാന്ദിപുര വൈറസ് വ്യാപനം ഉയരുന്നു ; ഇതുവരെ മരണപ്പെട്ടത് 20 പേര്‍, സംസ്ഥാനത്ത് അതീവ ജാഗ്രത

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ചാന്ദിപുര വൈറസ് വ്യാപനം രൂക്ഷമാകുന്നു. വൈറസ് വ്യാപനത്തില്‍ മരണം 20 ആയി. വ്യാഴാഴ്ച മാത്രം മരിച്ചത് അഞ്ച് പേരാണ്. സംസ്ഥാനത്ത് വിവിധ ആശുപത്രികളിലായി 37 പേര്‍ ചികിത്സയിലാണ്. ചാന്ദിപുരം വൈറസ് പരത്തുന്ന ഈച്ചകളെ പിടികൂടി പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൊതുകുകളും ഈച്ചകളും പരത്തുന്ന വൈറസായതിനാല്‍ തന്നെ സംസ്ഥാനത്തുടനീളം ശുചീകരണ പ്രവൃത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. Also Read ; കോഴിക്കോട് ബീച്ച് ആശുപത്രി: ഫിസിയോതെറാപ്പിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്തു സംസ്ഥാനത്തെ അടിയന്തര സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര […]

ഗുജറാത്തില്‍ ചന്ദിപുര വൈറസ് ബാധയില്‍ കുട്ടികളുള്‍പ്പെടെ എട്ടുപേര്‍ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തില്‍ കുട്ടികളുള്‍പ്പെടെ എട്ട് പേരുടെ ജീവനെടുത്ത് ചന്ദിപുര വൈറസ് ബാധ. ഇതുവരെ 14 പേര്‍ക്കാണ് വൈറസ് ബാധിച്ചിട്ടളളത്. സബര്‍കാന്ത, ആരവല്ലി, മഹിസാഗര്‍, മെഹ്സാന, രാജ്കോട്ട് ജില്ലകളിലാണ് ഇത് രൂക്ഷമായിട്ടുള്ളത്. Also Read ; സിദ്ധാര്‍ത്ഥന്റെ മരണം: വൈസ് ചാന്‍സലര്‍ക്ക് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട് ഗുജറാത്തില്‍ നിന്നുള്ളവര്‍ മാത്രമല്ല, രാജസ്ഥാനില്‍ നിന്നും ഒരാള്‍ വൈറസ് ബാധ മൂലം മരിച്ചിട്ടുണ്ട്. വൈറസിനെക്കുറിച്ച് പഠിക്കാനും മുന്‍കരുതലുകളെടുക്കാനും പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ചന്ദിപുര വൈറസ് മരണസാധ്യത കൂടുതലുള്ള വൈറസുകളാണ്. മഹാരാഷ്ട്രയിലെ ചന്ദിപ്പുര […]

ഗുജറാത്തിൽ ആറ് നില കെട്ടിടം തകർന്ന് അപകടം; മരണസംഖ്യ ഏഴായി, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

സൂറത്ത് : ഗുജറാത്തിലെ ആറുനില കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരണം ഏഴായി. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചനയുണ്ട്. ഞായറാഴ്ച രാവിലെയാണ് ഏഴാമത്തെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.45 ഓടെയാണ് കെട്ടിടം തകര്‍ന്നുവീണത്.സൂറത്തിലെ സച്ചിന്‍ പാലി ഗ്രാമത്തിലെ കെട്ടിടമാണ് തകര്‍ന്ന് വീണത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് ഒരു സ്ത്രീയെ രക്ഷപ്പെടുത്തിയിരുന്നു. ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകളുടെ നേതൃത്വത്തിലാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. Also Read ; ‘ജയ പരാജയങ്ങള്‍ ജനാധിപത്യത്തിന് അനിവാര്യം’ ; ഋഷി […]

ഇന്ത്യ വികസിത രാജ്യമാകാതിരിക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നു, ഇന്ത്യയിലെ ജനങ്ങള്‍ ഇത് ചെറുത്ത് തോല്‍പ്പിക്കണം ; പ്രധാനമന്ത്രി

അഹമ്മദാബാദ്: ജനാധിപത്യ ഇന്ത്യയിലെ മൂന്നാം ഘട്ട വോട്ടെടുപ്പ് ദിനത്തില്‍ ഇന്ത്യയിലെ എല്ലാ ജനങ്ങളോടും വോട്ടെടുപ്പില്‍ പങ്കാളികളാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദിലെ നിഷാന്‍ സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.ചില വിദേശ ശക്തികള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും ഇന്ത്യ വികസിത രാജ്യമാകാതിരിക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഇന്ത്യയിലെ ജനങ്ങള്‍ ഇത് ചെറുത്ത് തോല്‍പ്പിക്കണമെന്നും മോദി പറഞ്ഞു. ഗുജറാത്തിലെ ഗാന്ധിനഗര്‍ മണ്ഡലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്തിയത്. Also Read ; ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് […]

ഗുജറാത്തില്‍ ആയുര്‍വേദ ചുമമരുന്ന് കഴിച്ച് ആറ് പേര്‍ മരിച്ചു; വ്യാപക റെയ്ഡ്

ഗുജറാത്തില്‍ ആയുര്‍വേദ ചുമമരുന്ന് കഴിച്ച് അറ് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ വ്യാപക റെയ്ഡുമായി പൊലീസ്. സൂറത്തിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ പൊലീസ് 2195 കുപ്പി ചുമമരുന്ന് പിടിച്ചെടുക്കുകയും 7 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. സംഭവത്തിന് പിന്നാലെ ആയുര്‍വേദ മരുന്ന് കമ്പനിയുടെ ഉടമകള്‍ ഒളിവില്‍ പോയിരുന്നു. ഗുജറാത്തിലെ ഖേഡയില്‍ ആണ് ചുമയ്ക്കുള്ള ആയുര്‍വേദ സിറപ്പ് കുടിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായി ആറ് പേര്‍ മരണപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ആയുര്‍വേദ സിറപ്പ് വില്‍പനക്കാരെ പിടികൂടാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സൂറത്ത് […]