November 21, 2024

റമദാന്‍ മാസത്തില്‍ ജീവനക്കാരുടെ തൊഴില്‍ സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തി യുഎഇ

ദുബായ്: വിശുദ്ധ റമദാന്‍ മാസത്തില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ തൊഴില്‍ സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തി യുഎഇ മാനവവിഭവ ശേഷി മന്ത്രാലയം. പുണ്യമാസത്തില്‍ ജോലി സമയം രണ്ട് മണിക്കൂറോളം കുറയ്ക്കാനാണ് തീരുമാനം. ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയമാണ് തീരുമാനം അറിയിച്ചത്. ദൈനംദിന പ്രവൃത്തി സമയത്തിന്റെ പരിധിക്കുള്ളില്‍, അവരുടെ ജോലിയുടെ സ്വഭാവത്തിന് അനുസൃതമായി, ഫ്ളെക്‌സിബിള്‍ അല്ലെങ്കില്‍ റിമോട്ട് വര്‍ക്ക് ഷെഡ്യൂളുകള്‍ നടപ്പിലാക്കാന്‍ കമ്പനികള്‍ക്ക് അവസരമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. Also Read ; എട്ട് ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന […]

ചൂതാട്ടം നടത്തിയ 15 പ്രവാസികള്‍ അറസ്റ്റില്‍

മസ്‌കറ്റ് : ഒമാനില്‍ ചൂതാട്ടം നടത്തുകയും മാനിനെ വേട്ടയാടുകയും ചെയ്ത 15 പ്രവാസികളെ റോയല്‍ ഒമാന്‍ പോലീസ് പിടികൂടി. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ വെച്ചാണ് ചൂതാട്ടം നടത്തിയവരെ പിടികൂടിയത്.പ്രതികളെല്ലാം ഏഷ്യക്കാരാണ്.പ്രിതികള്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയായതായും ഓണ്‍ലൈനായി പുറത്തിറക്കിയ പ്രസ്താവനയില്‍ ഒമാന്‍ പോലീസ് അറിയിച്ചിട്ടുണ്ട്. അറേബ്യന്‍ കലമാനിനെ വേട്ടയാടിയതിന് മസ്‌കറ്റ് ഗവര്‍ണറേറ്റില്‍വെച്ച് ഒമാന്‍ പരിസ്ഥിതി അതോറിറ്റി(ഒഇഎ) ഏതാനും പേരെ അറസ്റ്റ് ചെയ്തത്.റോയല്‍ ഒമാന്‍ പോലീസിന്റെ സഹകരണത്തോടെയാണ് പരിസ്ഥിതി അതോറിറ്റി നടപടി സ്വീകരിച്ചത്.അഞ്ച് മാനുകളുടെ തലയും മറ്റ് ഭാഗങ്ങളുമാണ് പ്രിതികളില്‍ […]

ഏകീകൃത ടൂറിസ്റ്റ് വീസയ്ക്ക് അംഗീകാരം നല്‍കി ഗള്‍ഫ് സഹകരണ കൗണ്‍സില്‍

മസ്‌കത്ത്: ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വിസയ്ക്ക് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) ഏകകണ്ഠമായി അംഗീകാരം നല്‍കി. മസ്‌കറ്റില്‍ നടന്ന ജിസിസി ആഭ്യന്തര മന്ത്രിമാരുടെ 40-ാമത് യോഗത്തിലാണ് ഗള്‍ഫ് അറബ് രാജ്യങ്ങള്‍ക്കായുള്ള സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി ഇക്കാര്യം അറിയിച്ചത്. ഗള്‍ഫ് മേഖലയില്‍ അടുത്ത കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന ഒന്നാണ് ജിസിസി ഏകീകൃത വീസ. ഈ ഒരൊറ്റ വീസ മതി, ഇനി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒറ്റ വീസയില്‍ […]