വിവാഹത്തില്‍ നിന്ന് പിന്‍മാറി; മലപ്പുറത്ത് യുവതിയുടെ വീടിനു നേരെ വെടിയുതിര്‍ത്ത് യുവാവ്
മലപ്പുറം: വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനെത്തുടര്‍ന്ന് വധുവിന്റെ വീടിനുനേരെ വെടിയുതിര്‍ത്ത് വരന്‍. മലപ്പുറം കോട്ടയ്ക്കല്‍ അരിച്ചോളില്‍ ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. പ്രതിയെ കോട്ടയ്ക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടിവെച്ചത്. മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു. വെടിവെപ്പില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. അബുതാഹറിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അബുതാഹിറുമായുള്ള നിക്കാഹിന് ശേഷമാണ് വധു പിന്‍മാറിയതെന്നാണ് വിവരം. പ്രതിയുടെ പെരുമാറ്റത്തിലുള്ള പ്രശ്‌നം കാരണമാണ് യുവതി വിവാഹത്തില്‍ നിന്ന് പിന്‍മാറിയതെന്നാണ് സൂചന. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് […]