ഇറാന്റെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ ടെല്‍ അവീവിന് സമീപം വെടിവെപ്പ് ; എട്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി

ടെല്‍ അവീവ്: കഴിഞ്ഞ ദിവസം ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ സെന്‍ട്രല്‍ ഇസ്രായേലിലെ ജാഫയില്‍ ചൊവ്വാഴ്ച രാത്രി ഉണ്ടായ വെടിവെപ്പില്‍ എട്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇസ്രായേലില്‍ ഉണ്ടായത് ഭീകരാക്രമണമാണെന്നാണ് വിലയിരുത്തല്‍. സംഭവത്തിന് പിന്നാലെ വെടിവെപ്പ് നടത്തിയ രണ്ടുപേരെ സുരക്ഷാസേന വധിച്ചു. അതേസമയം വെടിവെപ്പില്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. വെടിവെയ്പ്പ് ഉണ്ടാകുന്നതിന് മുമ്പ് ആയുധങ്ങളുമായി ട്രെയിനില്‍ നിന്ന് അക്രമികള്‍ ഇറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് അക്രമികളെ സുരക്ഷാസേന വധിച്ചത്. Also Read […]