November 21, 2024

ഗുരുവായൂരില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ; മുകേഷ് അംബാനി 56 കോടി നല്‍കും, വി എന്‍ വാസവന്‍ 30ന് തറക്കല്ലിടും

ഗുരുവായൂര്‍ : ഒടുവില്‍ ഗുരുവായൂരില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന് അനുമതി. സാങ്കേതിക കുരുക്കുകളെല്ലാം നീങ്ങി ദേവസ്വത്തിന്റെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മാണത്തിന് പച്ചക്കൊടി. ദേവസ്വം വകുപ്പിന്റെ ചുമതലയുള്ള വി എന്‍ വാസവന്‍ ഈ മാസം 30ന് നിര്‍മ്മാണത്തിന് തറക്കല്ലിടും. ആശുപത്രിയുടെ നിര്‍മ്മാണ ചെലവിനായി 56 കോടി രൂപ മുകേഷ് അംബാനി വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിലെ ദേവസ്വം മെഡിക്കല്‍ സെന്ററിന്റെ തെക്ക് രണ്ടരയേക്കറിലാണ് പുതിയ ആശുപത്രി വരുന്നത്. Also Read ; സ്വര്‍ണവില വീണ്ടും കുറഞ്ഞു ; പവന് 53,960 […]

ജൂലൈ ഒന്നുമുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം

തൃശൂര്‍: ജൂലൈ ഒന്നുമുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം. ഭക്തജനങ്ങള്‍ക്ക് സുഗമമായ ദര്‍ശനമൊരുക്കാനായി ജൂലൈ 1 മുതല്‍ ഉദയാസ്തമന പൂജാ ദിനങ്ങളിലും പൊതു അവധി ദിവസങ്ങളിലും രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ വിഐപി/സ്പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി തീരുമാനിക്കുകയായിരുന്നു. Also Read; ഇടുക്കിയില്‍ ഭീതി പരത്തി ആറ് ആനകള്‍ ; വീടിന് പുറത്തിറങ്ങാനാവാതെ നാട്ടുകാര്‍ വരി നില്‍ക്കുന്ന ഭക്തര്‍ക്ക് സുഖദര്‍ശനമൊരുക്കാനാണ് ദേവസ്വം ഭരണസമിതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ചോറൂണ് വഴിപാട് കഴിഞ്ഞ […]

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജോലി

കേരള സര്‍ക്കാരിന്റെ കീഴില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ സോപാനം കാവല്‍/ വനിതാ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം എഴാം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് സോപാനം കാവല്‍/ വനിതാ സെക്യൂരിറ്റി ഗാര്‍ഡ് പോസ്റ്റുകളിലായി മൊത്തം 27 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ […]

ഗുരുവായൂരില്‍ പുലര്‍ച്ചെ ഒരു മണിക്കൂര്‍ വിഷുക്കണി ദര്‍ശനം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഷുക്കണി ദര്‍ശനം ഒരു മണിക്കൂര്‍. ഏപ്രില്‍ 14നു പുലര്‍ച്ചെ 2.42 മുതല്‍ 3.42 വരെയാണ് ഈ ദര്‍ശനം. ഓട്ടുരുളിയില്‍ ഉണക്കലരി, വെള്ളരി, ചക്ക, മാങ്ങ, കൊന്നപ്പൂവ്, ഗ്രന്ഥം, സ്വര്‍ണം, വസ്ത്രം, നാണയം, നാളികേരം എന്നിവ വച്ചാണ് കണിയൊരുക്കുന്നത്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മൂർഖനെ തോളിലിട്ട് അഭ്യാസപ്രകടനം; യുവാവിന് പാമ്പുകടിയേറ്റു

ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ മൂര്‍ഖന്‍ പാമ്പിനെ തോളിലിട്ട് സാഹസത്തിന് മുതിര്‍ന്ന യുവാവിന് പാമ്പ് കടിയേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കൊല്ലം പാരിപ്പള്ളി സ്വദേശി സുനില്‍ കുമാറിനാണ് കടിയേറ്റത്. വടക്കേ നടയിലെ ഗേറ്റിന് സമീപത്തെ സെക്യൂരിറ്റി ക്യാബിന് സമീപം തിങ്കളാഴ്ച രാത്രി 11 മണിയോടെ പാമ്പിനെ കണ്ടെത്തുകയായിരുന്നു. പിന്നീട് സുരക്ഷ ജീവനക്കാരും പോലീസും ചേര്‍ന്ന് പാമ്പിനെ ആളൊഴിഞ്ഞ ഭാഗത്തേക്ക് ഓടിച്ചുവിട്ടു. Also Read ;ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ എലോണ്‍ മസ്‌ക് രണ്ടാം സ്ഥാനത്തേക്ക് നാരായണാലയം ഭാഗത്തേക്ക് ഇഴഞ്ഞുനീങ്ങിയ […]

സ്മാര്‍ട്ടായി ദേവസ്വം ഗസ്റ്റ്ഹൗസുകള്‍

ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഗസ്റ്റ് ഹൗസുകളെല്ലാം സമാര്‍ട്ടാകുന്നു. പാഞ്ചജന്യത്തില്‍നിന്നാണ് തുടക്കംകുറിക്കുന്നത്. പാഞ്ചജന്യത്തില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളതിനാല്‍ ഇനി പുതുമോടിയോടെ താമസിക്കാം. ചൊവ്വാഴ്ച്ച മുതല്‍ ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാം.ശ്രീവത്സം ഗസ്റ്റ് ഹൗസും കൗസ്തുഭവും എത്രയും പ്പെട്ടന്ന് തന്നെ ഓണ്‍ലൈന്‍ ആവുമെന്നാണ് റിപ്പോര്‍ട്ട്. ഗുരുവായൂരില്‍ വരുന്ന ഭക്തര്‍ക്ക് ചുരുങ്ങിയ നിരക്കില്‍ താമസിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ശ്രീവത്സം വി ഐപികള്‍ക്കുള്ളതാണെങ്കില്‍ പാഞ്ചജന്യവും കൗസ്തുഭവും സാധാരണക്കാരായ ഭക്തര്‍ക്കുള്ളതാണ്. Also Read ; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ലൂര്‍ദ് മാതാവിന് 10 ലക്ഷം രൂപയുടെ സ്വര്‍ണം നേര്‍ച്ച: […]

ഏകാദശിക്ക് ഒരുങ്ങി ഗുരുവായൂര്‍ ക്ഷേത്രം

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആട്ടവിശേഷങ്ങളിലൊന്നായ ഏകാദശിക്ക് ഇനി ദിവസങ്ങള്‍ മാത്രം. ഈ വര്‍ഷത്തെ ഏകാദശി നവംബര്‍23 വ്യാഴാഴ്ച നടത്താനാണ് ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.ഏകാദശി ഉത്സവത്തോട് അനുബന്ധിച്ചുള്ള ഏകാദശി വിളക്കുകള്‍ക്ക് ഒക്ടോബര്‍ 25 ന് തുടക്കമായിരുന്നു. ഈ ദിവസം ലക്ഷക്കണക്കിന് ഭക്തര്‍ ക്ഷേത്രത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുരുവായൂരിലെ പ്രതിഷ്ഠാദിനമായാണ് ഏകാദശിയെ കണക്കാക്കുന്നത്. ദശമി, ഏകാദശി, ദ്വാദശി എന്നി തിഥികള്‍ വരുന്ന മൂന്ന് ദിവസങ്ങളിലായാണ് ഏകാദശിവ്രതം അനുഷ്ഠിക്കുന്നത്. ഗുരുവും വായുവും ചേര്‍ന്ന് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടത്തിയ ഏകാദശി […]

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ലോറിയുമായി കൂട്ടിയിടിച്ചു, നാല് പേര്‍ ഗുരുതരാവസ്ഥയില്‍

തൃശൂര്‍: തളിക്കുളത്ത് ലോറിയും കാറും കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്ക്. തിരുവനന്തപുരം സ്വദേശികളായ മോനിഷ്, മോളി, അഖില്‍, ആദര്‍ശ്, രാധാകൃഷ്ണന്‍, ഹര്‍ഷ, അക്ഷിമ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാല് പേര്‍ അതിതീവ്രപരിചരണ വിഭാഗത്തില്‍. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം. തളിക്കുളം ഹൈസ്‌കൂളിന് സമീപം പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. പൂനെയില്‍ നിന്ന് ചരക്കുമായി വന്ന ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. Also Read; മന്ത്രിസഭ പുന:സംഘടന ഈ മാസം ഉണ്ടോ? ഇന്നറിയാം