December 1, 2025

യുഎസിലെ ജിമ്മില്‍ വെച്ച് കുത്തേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി

വാഷിംഗ്ടണ്‍: യുഎസിലെ ഇന്‍ഡ്യാനയിലെ ഫിറ്റ്നസ് സെന്ററില്‍ കുത്തേറ്റ 24 കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വരുണ്‍ രാജ് മരണത്തിന് കീഴടങ്ങി. വരുണ്‍ പഠിച്ചിരുന്ന സര്‍വകലാശാലയാണ് മരണ വാര്‍ത്ത പുറത്ത് വിട്ടത്. വാല്‍പാറൈസോ സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ വരുണിന് ഒക്ടോബര്‍ 29 നാണ് കുത്തേറ്റത്. പബ്ലിക് ജിമ്മില്‍ വെച്ചായിരുന്നു അക്രമി ജോര്‍ദാന്‍ ആന്ദ്രേഡ് (24) കത്തികൊണ്ട് കുത്തിയത്. സംഭവത്തിന് പിന്നാലെ അക്രമിയെ അറസ്റ്റ് ചെയ്യുകയും മാരകായുധം ഉപയോഗിച്ചതിന് കൊലപാതകശ്രമം ചുമത്തുകയും ചെയ്തിരുന്നു. ”യൂണിവേഴ്സിറ്റി വരുണിന്റെ കുടുംബവുമായി സംസാരിച്ച്, കുടുംബത്തിന് […]