October 16, 2025

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം: ആരോഗ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് സണ്ണി ജോസഫ്

കോട്ടയം: മെഡിക്കല്‍ കോളേജ് അപകടത്തില്‍ മന്ത്രിമാരായ വീണാ ജോര്‍ജിനെതിരെയും വി എന്‍ വാസവനെതിരെയും രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് രംഗത്ത് വന്നു. ഇരുവരും ദുരന്തത്തെ ലഘൂകരിക്കാനും വൈറ്റ്വാഷ് ചെയ്യാനാണ് ശ്രമിച്ചതെന്നും അതല്ലാതെ തക്ക സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നെങ്കില്‍ ബിന്ദു മരിക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നില്ലെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി. രണ്ടേകാല്‍ മണിക്കൂര്‍ വൈകിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇത് കൊലപാതകം തന്നെയാണെന്നും ആരോഗ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും സണ്ണി ജോസഫ് വിമര്‍ശിച്ചു. Join with metro post: വാര്‍ത്തകള്‍ […]

രാജ്യത്ത് 6 എച്ച്എംപിവി കേസുകള്‍ ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം, പ്രതിരോധം ശക്തമാക്കിയിട്ടുണ്ടെന്ന് വീണാ ജോര്‍ജ്

ഡല്‍ഹി: രാജ്യത്തെ എച്ച്എംപിവി വ്യാപനത്തില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 6 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇവരുടെയൊന്നും ആരോഗ്യ നിലയില്‍ പ്രശ്‌നങ്ങളില്ലെന്നും ലോകാരോഗ്യ സംഘടനയും ഇന്ത്യയിലെ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതോടൊപ്പം ചൈനയിലെ വിവരങ്ങളും കൃത്യമായി അറിയിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. Also Read ; സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വര്‍ണക്കപ്പിനായി പോരാട്ടം മുറുകുന്നു ബെംഗളൂരുവില്‍ രണ്ടും ചെന്നൈയില്‍ രണ്ടും അഹമ്മദാബാദിലും കൊല്‍ക്കത്തയിലും ഒന്ന് വീതവുമാണ് രോഗബാധ റിപ്പോര്‍ട്ട് […]

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് ; 373 ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ നടപടി. ആരോഗ്യവകുപ്പാണ് കൂടുതല്‍ പേര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. പെന്‍ഷനില്‍ നിന്ന് കയ്യിട്ട് വാരിയ 373 ജീവനക്കാര്‍ക്കെതിരെയാണ് നടപടിയെടുത്തത്. കൂടാതെ ഇത്തരത്തില്‍ അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശയോടെ ഇത് തിരിച്ചുപിടിക്കും. കൂടാതെ ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടിയുമുണ്ടാകും. തട്ടിപ്പ് നടത്തിയവരുടെ പട്ടികയില്‍ അറ്റന്‍ഡര്‍മാരും ക്ലര്‍ക്കും നഴ്‌സിംഗ് അസിസ്റ്റന്റുമാരും ഉള്‍പ്പെട്ടിട്ടുണ്ട്. Also Read ; വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. നേരത്തെ ഇത്തരത്തില്‍ അനര്‍ഹമായി […]

ആലപ്പുഴയില്‍ ഗുരുതര ആരോഗ്യ വൈകല്യങ്ങളോടെ ജനിച്ച നവജാത ശിശുവിനെ കയ്യൊഴിഞ്ഞ് ആരോഗ്യവകുപ്പ് ; സമരത്തിനൊരുങ്ങി കുടുംബം

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ് മൂലം ഗുരുതര വൈകല്യങ്ങളോടെ ജനിച്ച നവജാത ശിശുവിനെ കയ്യൊഴിഞ്ഞ് ആരോഗ്യ വകുപ്പ്. കുഞ്ഞിന്റെ ചികിത്സ ഏറ്റെടുക്കുമെന്നായിരുന്നു ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ ഇവരുടെ പക്കല്‍ നിന്നും വിവിധ പരിശോധനകള്‍ക്കായി പണം ഈടാക്കി. കൂടാതെ വിഷയത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരായ നടപടിയും വൈകുകയാണ്. അതേസമയം സര്‍ക്കാര്‍ അവഗണനക്കെതിരെ കടപ്പുറത്തെ വനിത ശിശു ആശുപത്രിക്ക് മുന്നില്‍ സമരം ചെയ്യാന്‍ ഒരുങ്ങുകയാണ് കുടുംബം. Also Read ; പുഷ്പ 2 റിലീസിനിടെ മരിച്ച […]

തിരുവനന്തപുരത്ത് നാല്‌പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണം കര്‍ശനമാക്കാന്‍ ആരോഗ്യവകുപ്പ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നാല്‌പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതിനാല്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ ആരോഗ്യവകുപ്പ്. രോഗം സ്ഥിരീകരിച്ച നാല് പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിരീക്ഷണത്തിലുള്ള ഒരാളുടെ സാമ്പിള്‍ ഫലം ഇന്ന് കിട്ടിയേക്കും. ജില്ലയില്‍ ഇതുവരെ കഴിഞ്ഞ 23ന് മരിച്ച യുവാവ് ഉള്‍പ്പെടെ നെയ്യാറ്റിന്‍കര നെല്ലിമൂട് സ്വദേശികളായ അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള ഒരാളുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളുണ്ട്. മറ്റുള്ളവരുടെ നില തൃപ്തികരമാണ്. രോഗബാധ ഉറവിടമെന്ന് സംശയിക്കുന്ന കാവിന്‍കുളത്തില്‍ കുളിച്ച കൂടുതല്‍ പേര്‍ക്ക് രോഗം പടരാനുള്ള […]

കുഴിമന്തി കഴിച്ച് യുവതി മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

തൃശ്ശൂര്‍: പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച് 56 കാരി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും പഞ്ചായത്തിന്റെയും പോസ്റ്റുമോര്‍ട്ടത്തിന്റെയും റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതിനനുസരിച്ച് മനപൂര്‍വ്വമായ നരഹത്യ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ക്കുമെന്നും കൈപ്പമംഗലം പോലീസ് അറിയിച്ചു. മരണം നടന്നതിന് പിന്നാലെ സെയിന്‍ ഹോട്ടലിന്റെ നടത്തിപ്പുകാരായ റഫീഖ്, അസ്ഫര്‍ എന്നിവര്‍ ഒളിവില്‍ പോയെന്നാണ് പോലീസ് പറയുന്നത്. Also Read; ‘എക്സാലോജിക് കമ്പനിക്ക് വിദേശത്തും അക്കൗണ്ട്’; പണമിടപാട് സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് രംഗത്ത് ശനിയാഴ്ച വൈകീട്ട് […]