November 21, 2024

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ ആരോപണം: കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസിന്റെ മറവില്‍ മെഡിക്കല്‍ ഓഫീസര്‍ നിയമനത്തില്‍ നടന്ന കോഴ ആരോപണ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കോഴ ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുളളത്. നാല് പ്രതികളാണ് കേസിലുള്ളത്. കേസിലെ ഒന്നാം പ്രതി ഐവൈഎഫ് മുന്‍ നേതാവും മലപ്പുറം സ്വദേശിയുമായ ബാസിത്താണ്. കോഴിക്കോട് സ്വദേശിയും മുന്‍ എസ് എഫ് ഐ നേതാവുമായ ലെനിന്‍ രാജ്, സുഹൃത്തായ റെഗീസ് പത്തനംതിട്ട സിഐടിയു ജില്ലാ കമ്മിറ്റിയുടെ ഓഫീസ് സെക്രട്ടറി അഖില്‍ സജീവ് എന്നിവരാണ് […]

നിപ പ്രതിരോധത്തിന് ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി ആരോഗ്യമന്ത്രി വീണ ജോര്‍ജ്

മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിപയുടെ തുടക്കം മുതല്‍ ഇ സഞ്ജീവനി വഴി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ നല്‍കിയിട്ടുണ്ടായിരുന്നു. നിപയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് ആശുപത്രിയില്‍ പോകാതെ ഡോക്ടറുടെ സേവനം തേടാന്‍ ഇതിലൂടെ സാധിക്കും. ഇത് കൂടാതെയാണ് നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ സഞ്ജീവനിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ഒപിഡി ആരംഭിച്ചത്. ഈ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രി അഭ്യര്‍ഥിച്ചു. […]

നിപ ; 14 കാരന്റെ സമ്പര്‍ക്കപ്പട്ടികയിലെ എണ്ണം 406 ആയി, 196 പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍

മലപ്പുറം: മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലെ എണ്ണം 406 ആയി. പുതിയ റൂട്ട് മാപ്പ് പ്രകാരമുള്ള കണക്കനുസരിച്ച് 139 ആരോഗ്യ പ്രവര്‍ത്തകരടക്കം 196 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണുള്ളത്. മഞ്ചേരി, തിരുവനന്തപുരം,കോഴിക്കോട് എന്നിവിടങ്ങളിലായി 15 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുമുണ്ട്. Also Read ; ചെളിവെള്ളം തെറിപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം; നടുറോട്ടില്‍ അച്ഛനേയും മകനേയും കാറില്‍ വലിച്ചിഴച്ചു, കേസെടുത്ത് പോലീസ് അതേസമയം, ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് മലപ്പുറത്ത് അവലോകന യോഗം ചേരും. തിങ്കളാഴ്ച പതിനൊന്നു പേരുടെ സാമ്പിള്‍ […]

സംസ്ഥാനത്ത് നിപ ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

മലപ്പുറം: സംസ്ഥാനത്ത് നിപ ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. പാണ്ടിക്കാട് സ്വദേശിയാണ് മരിച്ചത്. Also Read ; നിപ ; പാണ്ടിക്കാട് പഞ്ചായത്തില്‍ കര്‍ശന നിയന്ത്രണം, ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധം കുട്ടിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പെട്ടവര്‍ ആരോഗ്യ വകുപ്പിനെ ബന്ധപെടണമെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. സമ്പര്‍ക്കപ്പട്ടികയിലുള്ള 214 പേര്‍ നിരീക്ഷണത്തിലാണ്. 60 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണുള്ളത്. 15 പേരുടെ സാമ്പിള്‍ കൂടി പരിശോധനക്ക് അയച്ചു. നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആനക്കയം, പാണ്ടിക്കാട് […]

കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു

മലപ്പുറം: കേരളത്തില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടു നിപ സ്ഥിരീകരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 15കാരനാണ് നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള പരിശോധനാഫലം പോസിറ്റീവായതോടെയാണ് സ്ഥിരീകരണം വന്നത്. നേരത്തെ കോഴിക്കോട് വൈറോളജി ലാബിലെ പരിശോധനാഫലം പോസിറ്റീവായിരുന്നു. ഇതിന് പിന്നാലെയാണ് പൂനെ വൈറോളജിയിലേക്കയച്ച സാമ്പിള്‍ ഫലം പോസിറ്റീവായത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഈ വിവരം അറിയിച്ചത്. Also Read ; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ വിന്യസിപ്പിക്കണമെന്നാവശ്യം; പ്രധാനമന്ത്രിക്ക് കത്തയച്ച് അര്‍ജുന്റെ ഭാര്യ നിപ സ്ഥിരീകരിച്ചതോടെ പാണ്ടിക്കാട് നിയന്ത്രണം ഏര്‍പ്പെടുത്തി. […]

പകര്‍ച്ച വ്യാധികളുടെ വ്യാപനത്തിന് ഉയര്‍ന്ന സാധ്യതയുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: പകര്‍ച്ച വ്യാധികളുടെ വ്യാപനത്തിന് ഉയര്‍ന്ന സാധ്യതയുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വര്‍ഷത്തില്‍ ഏത് സമയത്തും പെയ്യാവുന്ന മഴ, ഉയര്‍ന്ന ജനസാന്ദ്രത, കാലാവസ്ഥ, വനമേഖലയുടെ സാന്നിധ്യം എന്നിവയാണ് കാരണമെന്നും ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്ത് മഞ്ഞപ്പിത്തം അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ കാരണം മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിലാണ് മന്ത്രിയുടെ മറുപടി. തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. […]