സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും കനത്തേക്കും; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും കനത്തേക്കും. ഇന്ന് തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിങ്ങനെ 7 ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. 16-ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. കേരളാ തീരത്ത് ഇന്ന് 60 കി മീ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കാണുള്ളത്. പൊതുജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം […]