ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് ഒരു കുട്ടിയടക്കം ഏഴുപേര്‍ മരിച്ചു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് ഒരു കുട്ടിയടക്കം ഏഴുപേര്‍ക്ക് ദാരുണാന്ത്യം. ഗുപ്തകാശിയില്‍ നിന്ന് കേദാര്‍നാഥ് ധാമിലേക്ക് തീര്‍ത്ഥാടകരുമായി പോവുകയായിരുന്ന ആര്യന്‍ ഏവിയേഷന്‍ ഹെലികോപ്ടര്‍ ആണ് കാട്ടില്‍ തകര്‍ന്നുവീണത്. ഗൗരികുണ്ഡിനും സോന്‍പ്രയാഗിനും ഇടയിലായിരുന്നു അപകടമുണ്ടായത്. Also Read; തിരുവനന്തപുരം വിമാനത്താവളത്തില്‍ യുകെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി ഹെലികോപ്ടറില്‍ ആറ് പേര്‍ ഉണ്ടായിരുന്നുവെന്ന് ഉത്തരാഖണ്ഡ് എഡിജിപി ഡോ. വി മുരുകേശന്‍ അറിയിച്ചു. സാങ്കേതിക പ്രശ്നങ്ങളും കാലാവസ്ഥയുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. കന്നുകാലികള്‍ക്ക് തീറ്റ ശേഖരിക്കാന്‍ പോയ നാട്ടുകാരാണ് തകര്‍ന്ന നിലയില്‍ ഹെലികോപ്ടര്‍ […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































