November 21, 2024

‘ഞങ്ങള്‍ക്കും വേണം ഹേമ കമ്മിറ്റി പോലെ ഒരു കമ്മിറ്റി’ ; മുഖ്യമന്ത്രി സിദ്ദരാമയ്യയ്ക്ക് കന്നഡ സിനിമാ സംഘടനയുടെ കത്ത്

കര്‍ണാടക : മലയാള സിനിമാ രംഗത്ത് സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ രൂപീകരിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പല ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വിട്ടത്. ഇതിന്റെ പശ്ചാത്തലത്തില്‍ മറ്റ് അന്യഭാഷാ സിനിമാ മേഖലയും അവര്‍ക്കും ഇത്തരത്തിലൊരു കമ്മിറ്റി വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ ഇത്തരത്തില്‍ കന്നഡ സിനിമാ മേഖലയിലും ഒരു കമ്മിറ്റി വേണമെന്നാവശ്യം ശക്തമായിരിക്കുകയാണ്. ഈ ആവശ്യം ചൂണ്ടിക്കാണിച്ചുകൊണ്ട് മുഖ്യമന്ത്രി സിദ്ദരാമയ്യയ്ക്ക് കത്തയച്ചിരിക്കുകയാണ് കന്നഡ ചലച്ചിത്ര സംഘടന ഫിലിം ഇന്‍ഡസ്ട്രി ഫോര്‍ റൈറ്റ്സ് ആന്‍ഡ് ഇക്വാലിറ്റി […]

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കൂടുതല്‍ പേജുകള്‍ ഒഴിവാക്കിയതില്‍ ഗൂഢാലോചന: കെ സുരേന്ദ്രന്‍

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കൂടുതല്‍ പേജുകള്‍ ഒഴിവാക്കിയതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പിണറായി സര്‍ക്കാരിന്റെ സ്ത്രീ പക്ഷ നിലപാട് വാചക കസര്‍ത്ത് മാത്രമാണെന്നും സര്‍ക്കാര്‍ വേട്ടക്കാരെ സഹായിക്കാനാണ് ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. Also Read; സര്‍ക്കാരിന് ആരെയും രക്ഷിക്കാനില്ല, ഖണ്ഡിക ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടില്ല, റിപ്പോര്‍ട്ടില്‍ ഇനി തീരുമാനമെടുക്കേണ്ടത് കോടതി : പി രാജീവ് ‘ആരെയൊക്കെയോ രക്ഷിക്കാനാണ് ഹേമകമ്മിറ്റി റിപ്പോര്‍ട്ടിലെ പേജുകള്‍ വെട്ടിയത്. സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുകയും വേട്ടക്കാരനൊപ്പം നില്‍ക്കുകയും ചെയ്യുന്നു. […]

സര്‍ക്കാരിന് ആരെയും രക്ഷിക്കാനില്ല, ഖണ്ഡിക ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടില്ല, റിപ്പോര്‍ട്ടില്‍ ഇനി തീരുമാനമെടുക്കേണ്ടത് കോടതി : പി രാജീവ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്നും സര്‍ക്കാര്‍ ചില ഭാഗങ്ങള്‍ നീക്കിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി മന്ത്രി പി രാജീവ്. സര്‍ക്കാരിന് ആരെയും രക്ഷിക്കാനില്ലെന്നും വിഷയത്തില്‍ ഇനി തീരുമാനം എടുക്കേണ്ടത് കോടതിയാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു. റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തില്‍ നിയമനടപടി എടുക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നില്ല. മൊഴികള്‍ ആദ്യം കേട്ടത് ഹേമ കമ്മിറ്റിയാണെന്നും നടപടിക്ക് നിര്‍ദേശിക്കേണ്ടത് കമ്മറ്റിയാണെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ സര്‍ക്കാര്‍ ഒരു ഖണ്ഡികയും ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും അത് ഒഴിവാക്കിയത് സ്‌പെഷ്യല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആണെന്നും […]

സ്ഥാപക അംഗത്തിനെതിരായ സൈബര്‍ ആക്രമണത്തെ അപലപിച്ച് ഡബ്ല്യുസിസി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തെത്തിയതിന് പിന്നാലെ തങ്ങളുടെ ഒരു സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ അപലപിച്ച് ഡബ്ല്യുസിസി. ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയം കൂടാതെ സംസാരിക്കാന്‍ അവകാശമുണ്ടെന്നാണ് തങ്ങള്‍ കരുതുന്നതെന്നും പ്രസ്തുത വിവരങ്ങള്‍ കലാകാരികളെ കല്ലെറിയാനും അപമാനിക്കാനും ഉപയോഗിക്കുന്നത് കണ്ടുകൊണ്ടിരിക്കാന്‍ ആവില്ല എന്നും ഡബ്ല്യുസിസി പ്രസ്ഥാവനയിലൂടെ അറിയിച്ചു. ഡബ്ല്യുസിസിയുടെ പ്രസ്ഥാവന Also Read; ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമപരമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി എം ബി രാജേഷ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ ഞങ്ങള്‍ […]

ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ മൊഴിനല്‍കിയവര്‍ പോലീസില്‍ പരാതിപ്പെടാന്‍ തയ്യാറാകണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി

ജസ്റ്റിസ് ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ മൊഴിനല്‍കിയവര്‍ പോലീസില്‍ പരാതിപ്പെടാന്‍ തയ്യാറാകണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാനാകില്ല. മൊഴികള്‍ ആര്‍ക്കെതിരെ എന്ന് വ്യക്തമായി പറയുന്നില്ല. അതിനാല്‍ മൊഴികളില്‍ ഉറച്ച് നില്‍ക്കണമെന്നും തെറ്റായ പ്രവര്‍ത്തികള്‍ ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പരിശ്രമിക്കണമെന്നും പി സതീദേവി പറഞ്ഞു. അതേസമയം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഗുരുതര വെളിപ്പെടുത്തലുകളില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ […]

ഹേമ കമ്മിറ്റിക്ക് ഒരു കോടി ചെലവഴിച്ചു, ഇനി കോണ്‍ക്ലേവ് നടത്തിയിട്ട് എന്ത് ചുക്കാണ് ഉരുത്തിരിഞ്ഞുവരിക – ടി പത്മനാഭന്‍

കണ്ണൂര്‍: ഹേമ കമ്മിറ്റിയിലെ ഉള്ളടക്കം മുഴുവന്‍ പുറത്തുവരുന്നതിനെ ഏറ്റവും ഭയപ്പെടുന്നത് മലയാള സിനിമയിലെ മുടുചൂടാ മന്നന്‍മാരാണെന്ന് കഥാകൃത്ത് ടി പത്മനാഭന്‍. മുഴുവന്‍ വിവരങ്ങളും പുറത്തുവന്നാല്‍ ജനങ്ങള്‍ തന്നെ അവരെ പിച്ചിച്ചീന്തും. അത് പുറത്തുവന്നാല്‍ ഊഹാപോഹത്തിന്റെ ആവശ്യമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പരസ്യമായി ആവശ്യപ്പെട്ട സാഹചര്യം ടി പത്മനാഭന്‍ ഓര്‍മിപ്പിച്ചു. Also Read; പിവി അന്‍വര്‍ പൊതുമധ്യത്തില്‍ മാപ്പ് പറയണം: ഐപിഎസ് അസോസിയേഷന്‍ […]