അഞ്ചാം ദിവസവും സിദ്ദിഖ് കാണാമറയത്ത്; ഉന്നതരുടെ പങ്ക് തള്ളാതെ അന്വേഷണ സംഘം

കൊച്ചി: ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി അഞ്ചാം ദിവസവും സിദ്ദിഖ് കാണാമറയത്ത്. അതേസമയം സിദ്ദിഖ് ഒളിവില്‍ കഴിയുന്നതില്‍ ഉന്നതരുടെ പങ്ക് അന്വേഷണ സംഘവും തള്ളിക്കളയുന്നില്ല. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്ന സാഹചര്യത്തില്‍ സിദ്ദിഖിന് ഒളിവില്‍ കഴിയാന്‍ കൊച്ചിയിലെ പല ഉന്നതരും തണലൊരുക്കിയെന്ന കാര്യം നാളെ സുപ്രീം കോടതിയില്‍ വാദമായി ഉന്നയിക്കും. Also Read; ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തി; പി വി അന്‍വറിനെതിരെ പോലീസ് കേസ് നാളെ മുന്‍കൂര്‍ […]

മലയാള സിനിമയിലെ പേടിപ്പെടുത്തുന്ന പല കഥകളും കേട്ടിട്ടുണ്ട്, സിനിമയില്‍ മാത്രമല്ല, എല്ലാ ഇന്‍ഡസ്ട്രിയിലും പവര്‍ഗ്രൂപ്പുണ്ട്: നടി സുമലത

ബെംഗളൂരു: മലയാള സിനിമയില്‍ നിരവധി സ്ത്രീകള്‍ക്ക് മോശം അനുഭവമുണ്ടായതായി താന്‍ കേട്ടിട്ടുണ്ടെന്നും അത്തരം അനുഭവങ്ങള്‍ തന്നോട് പലരും പങ്ക് വച്ചിട്ടുണ്ടെന്നും നടിയും മുന്‍ എംപിയുമായ സുമലത. എല്ലാ ഇന്‍ഡസ്ട്രികളിലും പവര്‍ ഗ്രൂപ്പുകളുണ്ടെന്നും സുമതല പറയുന്നു. സിനിമയില്‍ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അത് ഗൗരവത്തോടെ എടുക്കണമെന്നും സുമലത പറഞ്ഞു. Also Read; ‘അന്വേഷണ സംഘത്തിലെ കീഴുദ്യോഗസ്ഥര്‍ തനിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട’; ഡിജിപിക്ക് എഡിജിപി എംആര്‍ അജിത് കുമാറിന്റെ വിചിത്ര കത്ത് ‘ഡബ്ല്യുസിസിക്ക് അഭിനന്ദനങ്ങള്‍. ഇത് ചരിത്രത്തിലെ […]

ഹേമകമ്മിറ്റി റിപ്പോര്‍ട്ട്‌; ഒടുവില്‍ മൗനം വെടിഞ്ഞ് മമ്മൂട്ടി

ഒടുവില്‍ മൗനം വെടിഞ്ഞ് മമ്മൂട്ടിയും. ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന്റെ വിവാദ പശ്ചാത്തലത്തില്‍ പ്രതികരിക്കാതിരുന്ന മമ്മൂട്ടി ഒടുവില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്. ഔദ്യോഗികപ്രതികരണങ്ങള്‍ക്ക് ശേഷമാണ് അംഗമെന്ന നിലയില്‍ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് പ്രതികരണം വൈകിയതെന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. Also Read; ഗൂഗിള്‍ മാപ്പ് പണി തന്നു…..കൊച്ചിയില്‍ നിന്നും ഗോവയിലേക്ക് പുറപ്പെട്ട ലോറി റോഡില്‍ കുടുങ്ങിയത് 12 മണിക്കൂര്‍ ‘ഒരിക്കലും സംഭവിക്കാന്‍പാടില്ലാത്ത ചിലത് സംഭവിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതാണ് ഹേമ കമ്മറ്റി. ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങളെയും പരിഹാരങ്ങളെയും സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും […]

പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നതും, നിയമ പോരാട്ടം തുടരും: ജയസൂര്യ

കൊച്ചി: പീഡനാരോപണത്തില്‍ പ്രതികരിച്ച് നടന്‍ ജയസൂര്യ. തനിക്കെതിരെ നടക്കുന്നത് വ്യാജപീഡനാരോപണമാണെന്നും നിയമവിദഗ്ദരുമായി കൂടിയാലോചനകള്‍ നടത്തി മുന്നോട്ട് പോകുമെന്നും ജയസൂര്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നതും എന്ന് ഓര്‍ക്കുന്നത് നന്ന്. സത്യം ചെരുപ്പ് ധരിക്കുമ്പോഴേയ്ക്കും, നുണ ലോക സഞ്ചാരം പൂര്‍ത്തിയാക്കിയിരിക്കും എന്നാണല്ലോ. എങ്കിലും അന്തിമ വിജയം സത്യത്തിനായായിരിക്കും. ഇവിടത്തെ ജോലികള്‍ കഴിഞ്ഞ ഉടന്‍ ഞാന്‍ തിരിച്ചെത്തും. നിരപരാധിത്വം തെളിയാന്‍ ഉള്ള നിയമപോരാട്ടം തുടരും ജയസൂര്യ കുറിച്ചു. Join with metro post: വാർത്തകൾ […]

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം നല്‍കണം; ചീഫ് സെക്രട്ടറിക്ക് കത്തയച്ച് ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് ലഭ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാരിനോട്് ആവശ്യപ്പെട്ടിരിക്കുന്നത്. ബി ജെ പി നേതാക്കളായ സന്ദീപ് വചസ്പതി, പി ആര്‍ ശിവശങ്കര്‍ എന്നിവര്‍ ദേശീയവനിതാ കമ്മീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദേശീയ വനിതാ കമ്മീഷന്റെ ഇടപെടല്‍. Also Read; ചോര നീരാക്കി പണിയെടുത്തവരാ ഞങ്ങള്‍, ഒന്നും തരാതെ പിരിച്ചുവിട്ടു: മലമ്പുഴ ഉദ്യാനത്തിലെ താത്കാലിക ശുചീകരണ തൊഴിലാളികള്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചതായാണ് വിവരം. […]

നടന്‍ ജയസൂര്യക്കെതിരെ വീണ്ടും കേസ്

തിരുവനന്തപുരം: നടന്‍ ജയസൂര്യക്കെതിരെ വീണ്ടും കേസ്. നടിക്ക് നേരെ തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കരമന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പോലീസിന് കൈമാറും. ഇതോടെ ജയസൂര്യക്കെതിരെ രണ്ടാമത്തെ കേസാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ആദ്യ കേസ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് രജിസ്റ്റര്‍ ചെയ്തത്. സെക്രട്ടറിയേറ്റില്‍ വെച്ചുള്ള സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു നടിയുടെ പരാതി. Also Read; കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത ; നാല് ജില്ലകളില്‍ ഓറഞ്ച് […]