നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ സമാധി തുറന്നു; പോസ്റ്റ്‌മോര്‍ട്ടത്തില്‍ മൂന്ന് തലത്തിലുള്ള പരിശോധന നടത്തും
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ സമാധി തുറന്ന് പുറത്തെടുത്ത മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മൂന്നു തലങ്ങളിലുള്ള പരിശോധന നടത്തുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വിഷം ഉള്ളില്‍ ചെന്നാണോ മരണമെന്നും പരിക്കേറ്റാണോ, അതോ സ്വഭാവിക മരണമാണോയെന്നും പരിശോധിക്കും. വിഷാശം കണ്ടത്താനായി ആന്തരിക അവയവങ്ങളുടെ സാമ്പിള്‍ ശേഖരിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ആന്തരിക അവയവങ്ങളുടെ സാമ്പിള്‍ പരിശോധനയുടെ ഫലം വരാന്‍ ഒരാഴ്ച എങ്കിലും കാലതാമസമെടുക്കും. എന്നാല്‍ പരിക്കുകള്‍ ഉണ്ടോ എന്ന് കണ്ടെത്താനുള്ള […]