November 21, 2024

ലെബനനില്‍ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം

ബെയ്‌റൂട്ട്: ലെബനനില്‍ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം. ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുള്ള സെന്‍ട്രല്‍ ബെയ്‌റൂട്ടിലെ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും 117 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഗാസയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ചെങ്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും രണ്ട് കപ്പലുകള്‍ക്കെതിരെ ആക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് യഹ്യ സാരി പറഞ്ഞു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഇസ്രയേല്‍ സേന കഴിഞ്ഞ ദിവസം അഭയാര്‍ഥികള്‍ […]

ലെബനനിലുണ്ടായ ബോംബിഗില്‍ 6 പേര്‍ കൊല്ലപ്പെട്ടു; ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കി കേന്ദ്രം

ലെബനന്‍: ലെബനനില്‍ 8 സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേല്‍. ലെബനനിലുണ്ടായ ബോംബിംഗില്‍ 6 പേര്‍ കൊല്ലപ്പെട്ടു. ഇറാനെതിരായ പ്രത്യാക്രമണ പദ്ധതി ബെഞ്ചമിന്‍ നെതന്യാഹു ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, പശ്ചിമേഷ്യയില്‍ സംഘര്‍ഷം വ്യാപിച്ചാല്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. കപ്പല്‍ മാര്‍ഗ്ഗം ഒഴിപ്പിക്കാനുള്ള വഴികളും ചര്‍ച്ചയായിട്ടുണ്ട്. Also Read; ഒഴുക്കില്‍പ്പെട്ട യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ചില്ല; മൂന്ന് സുഹൃത്തുക്കള്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി ലെബനനില്‍ ഹിസ്ബുല്ലയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇസ്രായേലിന്റെ എട്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സൈനികര്‍ കൊല്ലപ്പെട്ട […]

നസ്റല്ലയെ വധിച്ചതിനു പ്രതികാരം ചെയ്തിരിക്കും, ഇസ്രയേലിനോട് ഇറാന്‍ പരമോന്നത നേതാവ് ഖമനയി

ബെയ്റൂട്ട്: ഹിസ്ബുല്ല മേധാവി ഹസന്‍ നസ്റല്ലയെ (64) വധിച്ചതിന് പ്രതികാരം ചെയ്യാതിരിക്കില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി. വെളളിയാഴ്ച തെക്കന്‍ ലബനനിലെ ബെയ്റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുല്ല മേധാവി കൊല്ലപ്പെടുന്നത്. ഇസ്രയേല്‍ അധിനിവേശത്തിനെതിരെ പോരാടുന്ന ഹിസ്ബുല്ലയ്ക്ക് ഇറാനാണ് പിന്തുണ നല്‍കുന്നത്. Also Read; അന്‍വറിന്റെ വീടിന് പോലീസ് സുരക്ഷ; കൊല്ലാം തോല്‍പ്പിക്കാനാവില്ല എന്ന് നിലമ്പൂരില്‍ ഫ്ളക്സ് ബോര്‍ഡ് ഹസന്‍ നസ്റല്ലയുടെ മരണത്തെ തുടര്‍ന്ന് ഇറാനില്‍ അഞ്ചു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. ചരിത്രപരമായ വഴിത്തിരിവാണെന്നായിരുന്നു ഹസന്‍ നസ്റല്ലയെ […]

ലെബനനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍ ; 492 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്, 5000 പേര്‍ക്ക് പരിക്ക്

ബെയ്‌റൂട്ട്: ലെബനനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍. കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തില്‍ 24 കുട്ടികളടക്കം 492 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്രായേല്‍ ആക്രമണം നടത്തിയെന്ന് ലെബനന്‍ ആരോഗ്യമന്ത്രി ഫിറോസ് അബിയാദ് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തില്‍ ഏകദേശം 5,000 പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രി പറഞ്ഞു. Also Read ; തൃശൂര്‍ പൂരം കലക്കല്‍: അന്വേഷണ റിപ്പോര്‍ട്ടിനെ വീണ്ടും വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം 24 മണിക്കൂറിനുള്ളില്‍ തെക്കന്‍, കിഴക്കന്‍ ലെബനനിലെ 1,100 ഓളം ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായേല്‍ പറഞ്ഞു. ഹിസ്ബുള്ളയുടെ […]

ഒറ്റ രാത്രികൊണ്ട് 320 ലധികം ‘കത്യുഷ’ റോക്കറ്റുകള്‍ ; ഇസ്രായേലിനെതിരെ ആക്രമണം കടുപ്പിച്ച് ഹിസ്ബുള്ള

ഇസ്രായേലിലേക്ക് ആക്രമണം കടുപ്പിച്ച് ഹിസ്ബുള്ള. തെക്കന്‍ ലെബനനിലെ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയായാണ് 320-ലധികം കത്യുഷ റോക്കറ്റുകളെ ഇസ്രായേലിലേക്ക് ഒറ്റ രാത്രകൊണ്ട് ഹിസ്ബുള്ള വിക്ഷേപിച്ചതെന്ന് വ്യക്തമാക്കിയിരുന്നു. രണ്ടാം ലോകമഹായുദ്ധത്ത് സോവിയേറ്റ് യൂണിയന്റെ സൃഷ്ടിയായിരുന്നു കത്യുഷ റോക്കറ്റുകള്‍. ഇസ്രായേലിനെ ആക്രമിക്കുന്നതിനായി ഹിസ്ബുള്ള ഉപയോഗിച്ച ആയുധങ്ങളില്‍ പ്രധാനപ്പെട്ടത് ഈ റോക്കറ്റുകളാണ്.അസ്വസ്ഥമായ മിഡില്‍ ഈസ്റ്റിനെ മറ്റൊരു യുദ്ധത്തിന്റെ വക്കിലേക്ക് തള്ളിവിടാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ്, ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള വിഭാഗം ഇത്തരത്തിലൊരു ആക്രമണം നടത്തിയിരിക്കുന്നത്. ഇസ്രായേലിനെതിരെ ഹിസ്ബുള്ള പലതരം ആയുധങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. കത്യുഷ റോക്കറ്റുകള്‍ കൂടാതെ, […]