തുന്നിക്കെട്ടിയ മുറിവിനുള്ളില്‍ ഉറുമ്പുകളെ കണ്ടെത്തിയ സംഭവം; ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി
പത്തനംതിട്ട: പത്തനംതിട്ട റാന്നി സ്വദേശിയുടെ തുന്നിക്കെട്ടിയ മുറിവിനുള്ളില്‍ ഉറുമ്പുകളെ കണ്ടെന്ന പരാതിയില്‍ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡിഎംഒക്ക് റിപ്പോര്‍ട്ട് നല്‍കും. പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിക്കെതിരെയായിരുന്നു പരാതി. ആശുപത്രി സൂപ്രണ്ടിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. റാന്നി ബ്ലോക്കുപടി സ്വദേശി സുനില്‍ എബ്രഹാമായിരുന്നു പരാതിക്കാരന്‍. കഴിഞ്ഞ ഞായറാഴ്ചയാണ് നെറ്റിയില്‍ പരിക്കുപറ്റി സുനില്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. Also Read; ‘കമ്പനിയെ നശിപ്പിക്കാന്‍ ശ്രമം, ദൃശ്യങ്ങള്‍ മറ്റൊരു സാഹചര്യത്തില്‍ ചിത്രീകരിച്ചത്’; പ്രതികരിച്ച് തൊഴില്‍ പീഡന വീഡിയോയിലെ […]