September 8, 2024

സംസ്ഥാനത്ത് ഉഷ്ണതരംഗ  ജാഗ്രത : പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് 6 വരെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മെയ് 6 വരെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.പാലക്കാട്, തൃശ്ശൂര്‍, കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുകയാണ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ താപനില മുന്നറിയിപ്പുമുണ്ട്. സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കുമെന്നും ജാഗ്രത വേണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.പകല്‍ 11 മുതല്‍ 3 വരെ സമ്മര്‍ ക്ലാസുകള്‍ പാടില്ലന്നും പുറം വിനോദങ്ങള്‍ക്കും […]

സംസ്ഥാനത്ത് ചൂട് ഉയരുന്നു : മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ചൂട് വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷയില്‍ യോഗം ചേരുന്നു.ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. Also Read ; യുഎഇയില്‍ കനത്ത മഴ : വിമാന യാത്രികര്‍ക്ക് നിര്‍ദേശങ്ങളുമായി അധികൃതര്‍ അതേസമയം, സംസ്ഥാനത്ത് താപതരംഗ സാധ്യത ഒരു പരിധി വരെ കുറഞ്ഞിട്ടുണ്ട് എങ്കിലും പകല്‍ സമയത്തെ വെയില്‍ കഠിനമായി തന്നെ തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് പറഞ്ഞു.കൂടാതെ രാവിലെ 11 മണിമുതല്‍ വൈകുന്നേരം […]

ചൂട് ഇനിയും കൂടും; നാല് ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു. പാലക്കാടിനും തൃശ്ശൂരിനുംപുറമേ, ആലപ്പുഴയിലും കോഴിക്കോടുമാണ് ഉഷ്ണതരംഗ മുന്നറിയിപ്പുള്ളത്. പാലക്കാട് ഓറഞ്ച് അലര്‍ട്ടും തൃശ്ശൂര്‍, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും താപനില മുന്നറിയിപ്പ് ഉണ്ട്. സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പിലുള്ളത്. Also Read ; ആര് പറയുന്നതാണ് ശരി? കെഎസ്ആര്‍ടിസി ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് പരിശോധിക്കും വേനല്‍ വീണ്ടും കടുത്തതോടെ, തൊഴില്‍ സമയത്തിലെ […]

പാലക്കാട് ഓറഞ്ച് അലര്‍ട്ട് ; തൃശൂരും കൊല്ലത്തും യെല്ലോ അലര്‍ട്ട്, ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത് ചൂട് കനക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.തൃശൂര്‍, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. പകല്‍ സമയത്ത് പുറം ജോലികള്‍ക്ക് കടുത്ത നിയന്ത്രണമുണ്ട്. പ്രത്യേകിച്ച് 11 മണി മുതല്‍ മൂന്നു മണി വരെയുള്ള ജോലികള്‍ക്കാണ് നിയന്ത്രണം. 3 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം നല്‍കുന്നത്. Also Read ; തല്‍ക്കാലം ലോഡ്‌ഷെഡിങ് ഇല്ല […]

തല്‍ക്കാലം ലോഡ്‌ഷെഡിങ് ഇല്ല ; സൂര്യാഘാതമേറ്റ് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി ഉപയോഗവും പ്രതിദിനം ഉയരുന്നുണ്ട്.എന്നാല്‍ സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി.  അമിത വൈദ്യുതി ഉപഭോഗമാണ് അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിലേക്ക് നയിച്ചത്’ എന്നും കെ കൃഷ്ണകുട്ടി പറഞ്ഞു.പക്ഷേ നിലവിലെവൈദ്യുതി ഉപഭോഗം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാനം പ്രതിസന്ധിയിലേക്ക് കടക്കുമെന്നും മന്ത്രി വ്യക്തമാക്കി.പ്രതിദിന ഉപഭോഗം 110 ദശലക്ഷം യൂണിറ്റ് വരെ എത്തിയതായാണ് കണക്കുകള്‍ പറയുന്നത്. Also Read ; മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൈകൂപ്പി മടക്കം ; […]

സംസ്ഥാനത്ത് ചൂട് ഇനിയും ഉയരും : കൊല്ലത്തും തൃശൂരും ഉഷ്ണതരംഗത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ 14 ജില്ലകളിലും ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട് 41 ഡിഗ്രിയും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി വരെയും ചൂട് കൂടും. കോഴിക്കോടും കണ്ണൂരും 38 ഡിഗ്രി വരെയും , വയനാട്, ഇടുക്കി ജില്ലകളില്‍ 34 ഡിഗ്രി വരെയും ചൂട് ഉയരുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാംകുളം,മലപ്പുറം,കാസര്‍ഗോഡ് ജില്ലകളില്‍ 37 ഡിഗ്രി വരെയും ചൂട് ഉയരാം. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് […]

വേനൽമഴ പെയ്തിട്ടും സംസ്ഥാനത്ത് ചൂട് തുടരുന്നു; താപനില 35-40 ഡിഗ്രി വരെ ഉയരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് കനക്കും. എന്നാല്‍ ഇന്നലെ സംസ്ഥാനത്തെ ജില്ലകളില്‍ വേനല്‍ മഴ ലഭിച്ചിരുന്നു.ഇടിമിന്നലോടുകൂടിയ വേനല്‍ മഴയാണ് ഇന്നലെ സംസ്ഥാനത്ത് ലഭിച്ചത്. എന്നാല്‍ ഈ വേനല്‍ മഴ സംസ്ഥാനത്തെ ചൂടിന് നേരിയ ആശ്വാസമായെങ്കിലും ഇന്നും ചൂട് കൂടുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. ഇടുക്കി വയനാട് ഒഴികെയുള്ള ജില്ലകളില്‍ താപനില 35 മുതല്‍ 40 ഡിഗ്രീ സെല്‍ഷ്യസ് വരെയാകും.കൊല്ലം,പാലക്കാട്,തൃശൂര്‍ ജില്ലകളില്‍ കടുത്ത ചൂട് തുടരും.അതേസമയം സംസ്ഥാനത്ത് ഇന്നും പരക്കെ വേനല്‍ മഴക്ക് സാധ്യതയുണ്ട്. എല്ലാ ജില്ലകളിലും […]