ഹിന്ദു സംഘടനകളുടെ ഭീഷണി ; 20 വര്‍ഷമായി നടത്തിവന്ന ഹോട്ടലിന്റെ പേര് മാറ്റി ഉടമ
ആഗ്ര: ഹിന്ദു സംഘടനകളുടെ ഭീഷണിയെത്തുടര്‍ന്ന് 20 വര്‍ഷമായി നടത്തിവന്ന ഹോട്ടലിന്റെ പേര് മാറ്റി ഉടമ. ഉത്തര്‍പ്രദേശിലാണ് സംഭവം. ഡല്‍ഹി-ഡെറാഡൂണ്‍ റോട്ടില്‍ രാംപുരിയില്‍ ഹോട്ടല്‍ നടത്തുന്ന മൊഹദ് സലീമാണ് ഹോട്ടലിന്റെ പേര് മാറ്റിയത്. ‘സംഗം ശുദ്ധ് ശാകാഹാരി ഭോജനാലയ്’ എന്നായിരുന്നു ഹോട്ടലിന് സലീം നല്‍കിയ പേര്. ഇത് ‘സലീം ദബാ’ എന്ന് മാറ്റുകയായിരുന്നു. പേര് മാറ്റാനായി പ്രാദേശിക ആശ്രമത്തിലെ സന്യാസി അടക്കം ഭീഷണി ഉയര്‍ത്തിയെന്ന് സലീം ആരോപിച്ചു. Also Read ; നിവിന്‍ പോളിക്കെതിരായ കേസ്; പരാതിക്കാരിയുടെ പേരും ചിത്രവും […]