ഇനി വീടുപൂട്ടിപോകുമ്പോള്‍ പോലീസിനോട് വിവരം പറയണം
കോഴിക്കോട്: വേനലവധിക്കാലമാണ്, ഏവരും യാത്രക്കായി തെരഞ്ഞെടുക്കുന്ന സമയമായതിനാല്‍ ഈ സമയങ്ങളില്‍ മോഷണം കൂടുതലായി നടക്കാറുണ്ട്. ഈ വേളയില്‍ മുന്നറിയിപ്പുമായി കേരള പോലീസ് രംഗത്തെത്തിയിരിക്കുകയാണ്. കേരള പോലീസിന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വീട് പൂട്ടി പോകുന്നവര്‍ വിവരം അറിയിക്കണമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അറിയിച്ചാല്‍ പരമാവധി 14 ദിവസം വരെ വീടും പരിസരവും നിരീക്ഷണത്തിലായിരിക്കുമെന്നാണ് പോലീസ് പറയുന്നത്. വീട് കേന്ദ്രീകരിച്ചുള്ള മോഷണമുള്‍പ്പെടെ വര്‍ധിച്ച സാഹചര്യത്തിലാണ് പോലീസിന്റെ നടപടി. Also Read ; മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകള്‍ വീണയ്ക്കുമെതിരെ […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































