December 1, 2025

ഭാര്യക്ക് ബിസിനസ് പാര്‍ട്ണറുമായി സൗഹൃദം, കാറില്‍ പിന്തുടര്‍ന്ന് പെട്രോളൊഴിച്ച് തീകൊളുത്താന്‍ തീരുമാനിച്ചു, വിഷമം മകളെ ഓര്‍ത്ത് മാത്രം, കാറിലുണ്ടായിരുന്നത് മറ്റൊരു യുവാവ്, കൊല്ലം നഗരത്തെ നടുക്കിയ കൊലപാതകത്തില്‍ സംഭവിച്ചത്

കൊല്ലം: ഭാര്യയെ കാറിലിട്ട് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ മൊഴി പുറത്ത്. ഭാര്യയ്ക്ക് കച്ചവടസ്ഥാപനത്തിലെ പാര്‍ട്ണറുമായുണ്ടായിരുന്ന സൗഹൃദമാണ് കൊലപാതകത്തിന് കാരണമായതെന്നും ഭാര്യയെ കൊലപ്പെടുത്തിയതില്‍ യാതൊരു മാനസികപ്രയാസവുമില്ലെന്നുമാണ് പ്രതി പത്മരാജന്‍ (60) പോലീസിന് നല്‍കിയ മൊഴി. 14 വയസുള്ള മകളെ ഓര്‍ത്തുമാത്രമാണ് തനിക്ക് വിഷമമുള്ളതെന്നും പ്രതി പോലീസിനോട് പറഞ്ഞു. Also Read; സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് ഓര്‍ത്തഡോക്‌സ് സഭ ചൊവ്വാഴ്ച രാത്രി എട്ടരയോടെ ചെമ്മാന്‍മുക്കില്‍ വെച്ചാണ് പത്മരാജന്‍ ഭാര്യ അനില (44)യെ പെട്രൊളൊഴിച്ച് തീകൊളുത്തിയത്. കാറിലെത്തിയ പ്രതി […]

ചെറുതുരുത്തിയില്‍ സ്ത്രീയെ അതിക്രൂരമായി കൊലപ്പെടുത്തിയതിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

തൃശൂര്‍: ചെറുതുരുത്തിയില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. തമിഴ്നാട് സ്വദേശി അന്‍പതുകാരിയായ സെല്‍വിയാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കള്ളക്കുറിച്ചി സ്വദേശി തമിഴരശനെ പൊലീസ് അറസ്റ്റ് ചെയ്തു. Also Read ; കുവൈത്തില്‍ വാഹനാപകടത്തില്‍ ഏഴ് ഇന്ത്യക്കാര്‍ മരിച്ചു; മലയാളികള്‍ക്ക് ഗുരുതര പരിക്ക് ഇന്നലെ പുലര്‍ച്ചെയാണ് ഭാര്യയെ വെയിറ്റിങ് ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ഭര്‍ത്താവ് തമിഴരശന്‍ തന്നെ ചെറുതുരുത്തി സ്റ്റേഷനില്‍ നേരിട്ടെത്തി അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം […]

കുടുംബവഴക്ക് ; ഭാര്യയെ കുത്തികൊലപ്പെടുത്തി , ഭര്‍ത്താവ് പിടിയില്‍

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. പള്ളിപ്പുറം ഒറ്റപ്പുന്ന സ്വദേശി രാജേഷ്(45) ആണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് പള്ളിപ്പുറം പള്ളിച്ചന്തയ്ക്കു സമീപത്ത് വെച്ചാണ് കേളമംഗലം സ്വദേശി അമ്പിളിയെ ഭര്‍ത്താവ് രാജേഷ് കുത്തിയത്.ആക്രമണത്തിന് പിന്നാലെ ഗുരുതരമായി പരുക്കേറ്റ അമ്പിളിയെ ചേര്‍ത്തല കെവിഎം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അമ്പിളിയെ കുത്തിയശേഷം രാജേഷ് ഓടി രക്ഷപ്പെടുകയായിരുന്നു.തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇന്നലെ അര്‍ധരാത്രിയോടെ ഇയാളെ കഞ്ഞിക്കുഴിയിലെ ബാറിന് സമീപത്ത് വച്ച് പിടിച്ചത്. ജലഗതാഗത വകുപ്പ് ജീവനക്കാരനാണ് അറസ്റ്റിലായ രാജേഷ്.കുടുംബ വഴക്കാണ് […]