ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നെഞ്ചിലേറ്റി കൊച്ചി മെട്രോ

ഐ എസ് എല്ലില്‍ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സും ഹൈദരാബാദ് എഫ് സിയുമായുള്ള മത്സരം കാണാന്‍ എത്തുന്നവര്‍ക്ക് കൊച്ചി മെട്രോയുടെ കൈത്താങ്ങ്. മത്സരം കണ്ട് മടങ്ങുന്നവര്‍ അനുഭവിക്കുന്ന യാത്രാ പ്രയാസം മനസിലാക്കി അധിക സര്‍വീസ് ഒരുക്കിയിട്ടുണ്ട്. മാത്രമല്ല, രാത്രി പത്ത് മണിക്ക് ശേഷമുള്ള ടിക്കറ്റുകള്‍ക്ക് മെട്രോ 50 ശതമാനം ഇളവും പ്രഖ്യാപിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്ന് ആലുവിലേക്കും എസ് എന്‍ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിന്‍ സര്‍വീസ് രാത്രി 11.30 ആയിരിക്കും. Also Read; ലഹരിക്ക് പണം കണ്ടെത്താന്‍ മക്കളെ […]