January 15, 2026

അച്ഛനും മകനും ചേര്‍ന്ന് വീട്ടുവളപ്പില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തി; കൂട്ടാളിയേയും പിടിച്ച് പോലീസ്

വാഗമണ്‍: ഇടുക്കിയില്‍ അച്ഛനും മകനും ചേര്‍ന്ന് വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയിരുന്ന കഞ്ചാവ് ചെടികളും കഞ്ചാവും പിടികൂടി. ഒരാള്‍ പോലീസിനെക്കണ്ട് രക്ഷപ്പെട്ടു. വാഗമണ്‍ പാറക്കെട്ട് മരുതുംമൂട്ടില്‍ വിജയകുമാര്‍ (58), മകന്‍ വിനീത് (27), സമീപവാസി വിമല്‍ ഭവനില്‍ വിമല്‍ (29) എന്നിവരാണ് ഇടുക്കി ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. Also Read ; ആംബുലന്‍സ് ദുരന്തം; ഡ്രൈവര്‍ ചില്ലുതകര്‍ത്തു, രക്ഷതേടി മറ്റുള്ളവരും ചാടി; ബെല്‍റ്റിട്ടതിനാല്‍ സുലോചനയ്ക്ക് രക്ഷപ്പെടാനായില്ല വിജയകുമാറിന്റെ വീട്ടുവളപ്പില്‍ വളര്‍ത്തിയിരുന്ന ആറ് കഞ്ചാവ് ചെടികളും ഇവരുടെ പക്കല്‍നിന്ന് 50 ഗ്രാം കഞ്ചാവുമാണ് […]

കുടുംബപ്രശ്‌നം; ഫേസ്ബുക്ക് ലൈവിട്ട് യുവാവ് ജീവനൊടുക്കി

ചെറുതോണി: കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഫേസ്ബുക്കില്‍ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു. ഇടുക്കി ചെറുതോണി സ്വദേശി പുത്തന്‍ പുരക്കല്‍ വിഷ്ണുവാണ് (31) ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്‌നം കാരണം വിഷ്ണുവിന്റെ ഭാര്യ കുറച്ചു നാളായി അകന്ന് കഴിയുകയാണ്. ആത്മഹത്യക്ക് കാരണം ഇതാകാം എന്നാണ് പൊലീസ് പറയുന്നത്. Also Read; സീറ്റ് വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടി, നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി; CPM പ്രാദേശിക നേതാവ് മുജീബ് റഹ്‌മാനെതിരെ കേസ് ഞായറാഴ്ച രാവിലെ 11ന് ആയിരുന്നുഈ സംഭവം. ഫാനില്‍ കൈലിമുണ്ട് കുരുക്കി കഴുത്തിലിട്ടാണ് […]

വയോധിക തലയ്ക്കടിയേറ്റ് മരിച്ചു; മൃതദേഹത്തിന് സമീപം മുളകുപൊടി വിതറി

തൊടുപുഴ: ഇടുക്കി അടിമാലിയില്‍ ആണ് വയോധിക വീടിനുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത് . കുരിയന്‍സ് പടി സ്വദേശി ഫാത്തിമ കാസിം (70) ആണ് മരിച്ചത്. രക്തം വാര്‍ന്ന നിലയില്‍ മുറിക്കുള്ളില്‍ കിടന്ന മൃതദേഹം കണ്ടത് വൈകിട്ട് വീട്ടിലെത്തിയ മകന്‍ സുബൈറാണ്. കൊലപാതകം ആണെന്നാണ് പ്രാഥമിക നിഗമനം. Also Read ; അബ്ദു റഹീമിന്റെ മോചനം; നടപടികള്‍ ആരംഭിച്ച് ഇന്ത്യന്‍ എംബസി മൃതദേഹത്തിന് സമീപം മുളകുപൊടി വിതറിയിട്ടുണ്ട്. അടിമാലി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ സംശയാസ്പദമായ […]

പന്നിയാറില്‍ റേഷന്‍കട തകര്‍ത്ത് ചക്കക്കൊമ്പന്‍

ഇടുക്കി: പന്നിയാറില്‍ ചക്കക്കൊമ്പന്‍ റേഷന്‍കട തകര്‍ത്തു. ഭിത്തി തകര്‍ത്ത് അരിച്ചാക്കുകള്‍ എടുത്ത് പുറത്തിട്ടിട്ടുണ്ട്. രണ്ട് ചാക്ക് അരിയോളം ആന ഭക്ഷിച്ചെന്നും കടയുടമ വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ നിര്‍മിച്ച പുതിയ കെട്ടിടമാണ് ആന തകര്‍ത്തിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഇവിടെ ഫെന്‍സിംഗ് സ്ഥാപിച്ചിരുന്നെങ്കിലും ഇത് തകര്‍ത്ത് ആന അകത്തുകയറുകയും. സമീപമുണ്ടായിരുന്ന ക്ഷേത്രത്തിന്റെ കൊടിമരം തകര്‍ത്ത് ഫെന്‍സിംഗിന് മുകളിലേക്ക് ഇട്ട ശേഷമാണ് ആന അകത്തുകടക്കുന്നത്. അതിനാല്‍ ചക്കക്കൊമ്പന്‍ തന്നെയാണ് ആക്രമണം നടത്തിയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. Also Read ;പൗരത്വ നിയമ ഭേദഗതി […]

കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു

ഇടുക്കി: കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര (70) ആണ് മരിച്ചത്. കൂവ വിളവെടുക്കുന്നതിനിടെ ഇന്ദിരയെ കാട്ടാന ആക്രമിക്കുകയായിരുന്നു. കോതമംഗലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു ഇന്ദിര മരണപ്പെട്ടത്. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

ഗവര്‍ണറെത്തും; ഇടുക്കിയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

തൊടുപുഴ: നിയമസഭ പാസ്സാക്കിയ ഭൂപതിവ് നിയമഭേദഗതി ബില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് ഇടുക്കി ജില്ലാ കമ്മിറ്റി ആഹ്വാനംചെയ്ത ജില്ലാ ഹര്‍ത്താല്‍ ആരംഭിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാനായി ജില്ലയില്‍ എത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. Also Read ; കേരളത്തില്‍ ഇന്ന് മഴക്ക് സാധ്യത ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ എസ്.എഫ്.ഐ കരിങ്കൊടി കാണിക്കുമെന്ന് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഹര്‍ത്താലിനെത്തുടര്‍ന്ന് ജില്ലയില്‍ ബസുകള്‍ ഓടുന്നില്ല, […]

  • 1
  • 2