ശബരിമലയിലെ വന്‍ഭക്തജന തിരക്ക്; ഉച്ചയ്ക്ക് മൂന്ന് മണിക്ക് നട തുറക്കും
പത്തനംതിട്ട: ശബരിമലയില്‍ ഭക്തജനത്തിരക്ക് നിയന്ത്രിക്കാനായി ദര്‍ശന സമയം നീട്ടും. ഒരു മണിക്കൂര്‍ നീട്ടാനാണ് തീരുമാനം. ഇനി മുതല്‍ ഉച്ചയ്ക്ക് മൂന്ന് ണിക്ക് നട തുറക്കും. ഇതിനായി തന്ത്രി അനുമതി നല്‍കി. നിലവില്‍ പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും വൈകീട്ട് നാല് മണി മുതല്‍ രാത്രി 11 മണി വരെയുമാണ് നട തുറക്കുന്നത്. ഭക്തജനങ്ങളെ കയറ്റുന്നതിന്റെ മേല്‍നോട്ടം ഏറ്റെടുത്ത് ഐജി സ്പര്‍ജന്‍ കുമാര്‍ സന്നിധാനത്തെത്തി. ഭക്തജനത്തിരക്ക് ഏറുന്ന സാഹചര്യത്തില്‍ ഹൈക്കോടതി ഇടപെട്ടിരുന്നു. ദര്‍ശന സമയം […]