October 25, 2025

മണിപ്പൂര്‍ കലാപം: അവകാശികളില്ലാതെ 94 മൃതദേഹങ്ങള്‍

മണിപ്പൂര്‍: മണിപ്പൂരിലെ കലാപത്തില്‍ കൊല്ലപ്പെട്ട് ഇംഫാലിലെയും ചുരാചന്ദ്പൂരിലെയും സര്‍ക്കാര്‍ ആശുപത്രികളിലെ മോര്‍ച്ചറികളില്‍ സൂക്ഷിച്ചിരിക്കുന്ന 94 മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതി തയ്യാറാക്കുന്നു. കൂടുതലും കുക്കി വിഭാഗത്തില്‍ നിന്നുള്ള മൃതദേഹങ്ങളാണ് അവകാശികളില്ലാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇതില്‍ ആറു മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാനും കഴിഞ്ഞിട്ടില്ല. മൃതദേഹം തിരിച്ചറിയുന്നതിനും സമയബന്ധിതമായി സംസ്‌കരിക്കുന്നതിനുമായി മണിപ്പൂര്‍ ചീഫ് സെക്രട്ടറി വിനീത് ജോഷി അഡ്വക്കേറ്റ് ജനറല്‍ ലെനിന്‍ സിംഗ് ഹിജാമുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. Also Read; ബീഹാര്‍ ട്രെയിന്‍ അപകടം: അടിസ്ഥാന കാരണം കണ്ടെത്തുമെന്ന് റെയില്‍വേ […]

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; രണ്ട് വീടുകള്‍ കത്തിച്ചു

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ബുധനാഴ്ച രാത്രി പത്ത് മണിയോടെ ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ അക്രമകാരികള്‍ രണ്ട് വീടുകള്‍ തീവെച്ച് നശിപ്പിച്ചു. കെയ്‌തെലാന്‍ബി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. ഫയര്‍ഫോഴ്‌സും സുരക്ഷാസേനയും എത്തിയാണ് തീയണച്ചത്. Also Read; മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു. മണിപ്പൂരില്‍ മെയ് മൂന്നിനാണ് ട്രൈബല്‍ സോളിഡാരിറ്റി മാര്‍ച്ചിനെ തുടര്‍ന്ന് കലാപം പൊട്ടിപ്പുറപ്പെട്ടത്. പട്ടികവര്‍ഗ്ഗ പദവിക്കായുള്ള മെയ്തെയ് വിഭാഗത്തിന്റെ ആവശ്യത്തിനെതിരെയായിരുന്നു മാര്‍ച്ച്. […]