February 21, 2025

മൂന്നാം വിമാനത്തിലും യാത്രക്കാര്‍ക്ക് കൈ വിലങ്ങ്; ഇത്തവണയെത്തിയത് 112 അനധികൃത കുടിയേറ്റക്കാര്‍

ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി അമൃത്സറിലെത്തിയ മൂന്നാം വിമാനത്തിലും കൈ വിലങ്ങ് അണിയിച്ചായിരുന്നു യാത്രക്കാരെത്തിയത്. 112 അനധികൃത കുടിയേറ്റക്കാരെയാണ് അമേരിക്ക ഇത്തവണ തിരിച്ചയച്ചത്. അമേരിക്കന്‍ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനം 63 മണിക്കൂറിലധികം യാത്ര ചെയ്താണ് അമൃത്സറിലെത്തിയത്. Also Read; ശശി തരൂരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയവരില്‍ കൂടുതലും ഹരിയാന സ്വദേശികളായിരുന്നു. 44 പേര്‍ ഹരിയാന സ്വദേശികളും 31 പേര്‍ പഞ്ചാബില്‍ നിന്നും 33 പേര്‍ ഗുജറാത്തില്‍ നിന്നും […]