അധ്യാപികയായ യുവതിയും മകളും മരിച്ച സംഭവം; ആത്മഹത്യാ പ്രേരണാ കുറ്റത്തിന് യുവാവ് അറസ്റ്റില്‍
പൊയിനാച്ചി: അധ്യാപികയായ യുവതിയെയും മകളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റത്തിനും തെളിവ് നശിപ്പിച്ചതിനും സുഹൃത്തും അധ്യാപകനുമായ യുവാവ് അറസ്റ്റില്‍. മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ടി ഉത്തംദാസും സംഘവുമാണ് ബാര എരോല്‍ ജുമാ-മസ്ജിദിന് സമീപത്തെ സഫ്വാന്‍ ആദൂരിനെ (29) അറസ്റ്റുചെയ്തത്. കഴിഞ്ഞ സെപ്റ്റംബര്‍ 15-നാണ് കളനാട് അരമങ്ങാനത്തെ യുവതിയുടെയും അഞ്ച് വയസ്സുള്ള മകളുടേയും മൃതദേഹം വീടിനുസമീപത്തെ കിണറ്റില്‍ കണ്ടെത്തിയത്. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തില്‍ മുങ്ങിമരണമാണെന്ന് വ്യക്തമായിരുന്നു. എന്നാല്‍ യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ മൊഴിയിലാണ് അന്വേഷണം […]