October 18, 2024

കാനഡയിലെ റസ്റ്ററന്റില്‍ ജോലിക്കായി എത്തിയത് നൂറുകണക്കിന് ഇന്ത്യക്കാര്‍; വിദ്യാര്‍ഥികളുടെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി വിഡിയോ

ഒട്ടാവ: കാനഡയിലെ റസ്റ്ററന്റ് ശൃംഖലയായ ടിം ഹോര്‍ട്ടന്റെ ജോബ് ഫെയറിനായി എത്തിയത് നൂറുകണക്കിന് ഇന്ത്യക്കാര്‍. കാനഡയില്‍ തൊഴില്‍ വിപണിയിലെ പ്രതിസന്ധി വെളിവാക്കുന്ന വിഡിയോ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടത്. വിദ്യാര്‍ഥിയായ നിഷാന്തിന് കാനഡയിലെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു ജോലി ലഭിച്ചില്ല. Also Read ; ട്വന്റി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഇന്ന് ആസ്‌ട്രേലിയക്കെതിരെ കാനഡയില്‍ ആറ് മാസമായി ഒരു പാര്‍ട്ട് ടൈം ജോലിക്ക് ശ്രമിച്ചിട്ടും അത് ലഭിച്ചില്ലെന്ന് നിഷാന്ത് പറയുന്നു. […]

മാപ്പിളപ്പാട്ട് ഗവേഷകയും പിന്നണി ഗായികയും ആയ കെ എസ് രഹ്നക്ക് യുഎഇ ഗോള്‍ഡന്‍ വിസ

ദുബായ്: പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകയും ജൂറിയും പിന്നണി ഗായികയുമായ കെ എസ് രഹ്നയ്ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വിസ ആദരം നല്‍കി. മൂന്ന് പതിറ്റാണ്ടിലധികം സംഗീത രംഗത്ത് നല്‍കിയിട്ടുള്ള സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് ഗോള്‍ഡന്‍ വിസ ആദരം നല്‍കിയത്. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്തുവെച്ച് സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്ന് കെ എസ് രഹ്ന യുഎഇയുടെ പത്ത് വര്‍ഷ ഗോള്‍ഡന്‍ വിസ ആദരം ഏറ്റു വാങ്ങി. ദുബായിലെ ഇസിഎച്ച് ഡിജിറ്റല്‍ മുഖേനെയായിരുന്നു നേരത്തെ മലയാളം […]

വ്യാജ വാഗ്ദാനം വിശ്വസിച്ച് റഷ്യയിലെത്തിയ ഇന്ത്യന്‍ യുവാക്കള്‍ യുദ്ധമേഖലയില്‍ കുടുങ്ങി

മോസ്‌കോ: സെക്യൂരിറ്റി, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് ജോലിയെന്ന വ്യാജ വാഗ്ദാനം വിശ്വസിച്ച് റഷ്യയിലെത്തിയ ഇന്ത്യന്‍ യുവാക്കള്‍ യുദ്ധമേഖലയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. സൈന്യത്തില്‍ ചേര്‍ന്ന് യുക്രെയിനെതിരായ യുദ്ധത്തില്‍ പങ്കെടുക്കാന്‍ തങ്ങള്‍ക്ക് മേലെ സമ്മര്‍ദമുണ്ടെന്നു എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും യുവാക്കള്‍ വീഡിയോയിലൂടെ ബന്ധുക്കളോടും കേന്ദ്ര സര്‍ക്കാരിനോടും ആവശ്യപ്പെട്ടു. ഇതിനെതിരെ യുവാക്കളുടെ കുടുംബവും ഹൈദരാബാദ് എം പി അസറുദ്ദീന്‍ ഒവൈസിയും വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. Also Read ;ഉറങ്ങുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് കിടക്കക്ക് തീ പിടിച്ചു തെലങ്കാനയില്‍ നിന്ന് രണ്ടുപേരും കര്‍ണാടകയില്‍ നിന്ന് മൂന്നുപേരും […]