• India

മലേഷ്യയില്‍ റോഡരികിലെ കുഴിയില്‍ വീണു ; 48കാരിയായ ഇന്ത്യക്കാരിയെ കാണാനില്ല

ക്വാലാലംപൂര്‍: മലേഷ്യയില്‍ തിരക്കേറിയ റോഡില്‍ അപ്രതീക്ഷിതമായി ഉണ്ടായ കുഴിയില്‍ വീണ് ഇന്ത്യക്കാരിയായ 48കാരിയെ കാണാതായി. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. കുടുംബാംഗങ്ങള്‍ക്കൊപ്പം മലേഷ്യയിലെ ക്വാലാലംപൂര്‍ സന്ദര്‍ശിക്കാനെത്തിയ സ്ത്രീയാണ് 26 അടിയിലധികം ആഴമുള്ള കുഴിയിലേക്ക് വീണത്.മലേഷ്യയുടെ തലസ്ഥാന നഗരത്തിലെ ഡാംഗ് വാംഗിയിലെ ജലാന്‍ ഇന്ത്യ മസ്ജിദിന് സമീപത്തെ റോഡരികിലാണ് അപകടമുണ്ടായത്. Also Read ; കാര്‍ട്ടൂണ്‍ കാണാന്‍ ടിവി റീചാര്‍ജ് ചെയ്തില്ല ; നാലാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു നടപ്പാതയിലൂടെ നടന്നുവരികയായിരുന്ന സ്ത്രീ ഭൂമി കുഴിഞ്ഞ് പോയതില്‍ അകപ്പെടുകയായിരുന്നുവെന്നാണ് സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍ പ്രതികരിച്ചത്. […]