ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണം; ഉത്തരവാദി ബിനോയ് തന്നെയെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍
തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറായ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്തിനെതിരെ കുടുംബം. മരണത്തിന്റെ ഉത്തരവാദി ബിനോയ് തന്നെയെന്ന് അച്ഛന്‍ സതീഷ് പറഞ്ഞു. രണ്ടുമാസമായി മകള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും അച്ഛന്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. Also Read ; കുവൈത്ത് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത് മകളുടെ മരണത്തില്‍ അന്വേഷണം വേണം. ബിനോയിയുടെ വരവോടെ കുടുംബം നശിച്ചു. നേരത്തെ ബിനോയ് പതിവായി വീട്ടില്‍ വരുമായിരുന്നു. രണ്ടുമാസമായി വരുന്നുണ്ടായിരുന്നില്ലെന്നും അച്ഛന്‍ പറഞ്ഞു. സൈബര്‍ ആക്രമണം അല്ല […]