October 25, 2025

ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കാന്‍ അച്ഛനെ കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

മൈസൂരു: ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കാന്‍ അച്ഛനെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍. പെരിയപട്ടണ താലൂക്കിലെ കോപ്പയ്ക്കടുത്തുള്ള ജെരാസി കോളനിയിലെ അണ്ണപ്പ(60)യെയാണ് മകന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ മകന്‍ പാണ്ഡുവിനെ പോലീസ് അറസ്റ്റ് ചെയ്തു. അണ്ണപ്പയുടെ പേരിലുള്ള 30 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനാണ് പാണ്ഡു കൊലപാതകം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഡിസംബര്‍ 26 ന് അച്ഛന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന് പാണ്ഡു ബൈലകുപ്പെ പോലീസ് സ്റ്റേഷനില്‍ ഫോണ്‍ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി ഗുല്ലേഡല വനമേഖലയിലെ റോഡരികിലുള്ള അണ്ണപ്പയുടെ മ്യതദേഹം […]

ഏല്ലാവര്‍ക്കും താങ്ങാനാവുന്ന ഇന്‍ഷുറന്‍സ് പോളിസികള്‍ ലഭ്യമാകണമെന്ന് ഐആര്‍ഡിഎഐ

മുംബൈ: രാജ്യത്ത് എല്ലാവര്‍ക്കും താങ്ങാനാവുന്ന ഇന്‍ഷുറന്‍സ് പോളിസികള്‍ വിപണിയില്‍ ലഭ്യമാകേണ്ടതുണ്ടെന്ന് ഇന്‍ഷുറന്‍സ് നിയന്ത്രണ അതോറിറ്റിയായ ഐആര്‍ഡിഎഐ. 2047 ഓടെ രാജ്യത്ത് എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയെന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാകാന്‍ ഇത് അനിവാര്യമാണ്. ഇതനുസരിച്ച് വിവിധങ്ങളായ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ ലഭ്യമാക്കാന്‍ കമ്പനികള്‍ ത്യയാറാകണമെന്നും ഐആര്‍ഡിഎഐ നിര്‍ദേശിച്ചു. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രീമിയം ഉയരങ്ങളിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് നിയന്ത്രണ ഏജന്‍സിയുടെ നിര്‍ദേശമെന്നത് ശ്രദ്ധേയമാണ്. ഉയര്‍ന്ന പ്രീമിയം മുതിര്‍ന്ന പൗരന്‍മാരെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിധിയില്‍ നിന്ന് അകറ്റുന്നതായാണ് വിലയിരുത്തല്‍. എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് […]