സെന്‍സര്‍ തകരാറിലായാല്‍ വന്ദേഭാരത് അനങ്ങില്ല; ട്രെയിനിലുള്ളത് വിമാനങ്ങളിലുള്ളതുപോലെ അതിസുരക്ഷാ സംവിധാനം
കോട്ടയം: വന്ദേഭാരത് ട്രെയിന്‍ സാങ്കേതിക പ്രശ്‌നം കാരണം ഷൊര്‍ണൂരില്‍ കുടുങ്ങിയത് സെന്‍സറിലെ തകരാര്‍ കാരണമാകാമെന്ന് വിദഗ്ധര്‍. സെന്‍സറില്‍ തകരാര്‍ കാണിച്ചാല്‍ ട്രെയിനിന്റെ ബ്രേക്ക് സിസ്റ്റം ഓട്ടമാറ്റിക് ആയി ലോക്ക് ആകുമെന്നും പിന്നീട് ട്രെയിന്‍ മുന്നോട്ട് എടുക്കാന്‍ സാധിക്കില്ലെന്നും ട്രെയിന്‍ നിര്‍മിച്ച ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലെ (ഐസിഎഫ്) ഡിസൈനിങ് വിദഗ്ധര്‍ അറിയിച്ചു. ഈ തകരാറും പരിഹരിക്കാനാകാതെ വന്നതോടെയാണ് മറ്റൊരു ഇലക്ട്രിക് എന്‍ജിന്‍ കൊണ്ടുവന്ന് വന്ദേഭാരത് ട്രെയിനുമായി ബന്ധിപ്പിച്ച് യാത്ര തുടരേണ്ടി വന്നതെന്നാണ് വിദഗ്ധാഭിപ്രായം. Also Read; സാങ്കേതിക തകരാര്‍ […]