ലയണല്‍ മെസ്സിക്ക് അവിസ്മരണീയ സ്വീകരണമൊരുക്കി ഇന്റര്‍ മയാമി

ഫ്‌ലോറിഡ: കോപ അമേരിക്കയില്‍ വീണ്ടും അര്‍ജന്റീന കിരീടം നേടിയതിന് പിന്നാലെ ടീം ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സിക്ക് അവിസ്മരണീയ സ്വീകരണമൊരുക്കി ഇന്റര്‍ മയാമി. ക്ലബിന്റെ കഴിഞ്ഞ ദിവസത്തെ മത്സരത്തിന് മുമ്പായിരുന്നു സ്വീകരണം. പരിക്ക് കാരണം മയാമിയുടെ ആദ്യ രണ്ട് മത്സരങ്ങളില്‍ മെസ്സിയുണ്ടാവില്ലെന്ന് ക്ലബ് നേരത്തേ വ്യക്തമാക്കിയിരുന്നു. പരിക്ക് വകവെക്കാതെ സുരക്ഷാ ബൂട്ട് ധരിച്ചാണ് മെസ്സി ചേസ് സ്റ്റേഡിയത്തിലെത്തിയത്. വന്‍ കരഘോഷത്തോടെയായിരുന്നു ഇന്റര്‍ മയാമി ആരാധകര്‍ പ്രിയതാരത്തെ വരവേറ്റത്. തുടര്‍ന്ന് മെസ്സി നേടിയ 45 കിരീടങ്ങളെ സൂചിപ്പിക്കുന്ന […]