ഷാരൂഖ് ഖാന്റെ പേരില്‍ സ്വര്‍ണനാണയം പുറത്തിറക്കി ഫ്രഞ്ച് മ്യൂസിയം

മുംബൈ: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ ചിത്രം പതിച്ച സ്വര്‍ണനാണയം പുറത്തിറക്കി ആദരവുമായി ഫ്രഞ്ച് മ്യൂസിയം. പാരീസിലെ വിന്‍ മ്യൂസിയമാണ് ഷാരൂഖ് ഖാന്‍ പേരില്‍ സ്വര്‍ണ നാണയമിറക്കിയത്. പാരീസിലെ സെയിന്‍ നദിയുടെ വലതുകരയില്‍ ഗ്രാന്‍ഡ്സ് ബൗള്‍ വാര്‍ഡുകളില്‍ സ്ഥിതിചെയ്യുന്ന ഒരു മെഴുക് മ്യൂസിയമാണിത്. Also Read ; മലപ്പുറം പുളിക്കല്‍ പഞ്ചായത്തില്‍ 59 കുട്ടികള്‍ ഉള്‍പ്പെടെ 102 പേര്‍ക്ക് മഞ്ഞപ്പിത്തം ഷാരൂഖിന്റെ സാദൃശ്യമുള്ള നാണയത്തിന്റെ ഫോട്ടോയ്ക്കൊപ്പം ഒരു പാപ്പരാസി ഇന്‍സ്റ്റാഗ്രാമില്‍ അപ്ഡേറ്റ് പങ്കിട്ടിരുന്നു. ഇത് വൈറലായതോടെയാണ് മ്യൂസിയത്തില്‍ തന്റെ […]

6 പുതിയ ഗ്രഹങ്ങള്‍ കണ്ടെത്തി

ന്യൂയോര്‍ക്ക്: സൗരയൂഥത്തിന് പുറത്ത് സ്ഥിതിചെയ്യുന്ന 6 പുറംഗ്രഹങ്ങളെ (എക്‌സോപ്ലാനറ്റ്) നാസയുടെ ദൗത്യമായ ടെസ് കണ്ടെത്തി. ഇതോടെ സൗരയൂഥത്തിനു പുറത്ത് മനുഷ്യര്‍ക്ക് അറിയാവുന്ന ഗ്രഹങ്ങളുടെ എണ്ണം 5502 ആയി മാറി. Also Read ; ജിഎസ്ടി, റോയല്‍റ്റി ഒഴിവാക്കി; കേരളം ഉപേക്ഷിച്ചത് 741 കോടി ഇപ്പോള്‍ കണ്ടെത്തിയ ഗ്രഹങ്ങളില്‍ ഒരെണ്ണം വ്യാഴത്തേക്കാള്‍ വലുപ്പമുള്ളതും സൂര്യനേക്കാള്‍ 40 മടങ്ങ് വലുപ്പമുള്ള ഒരു നക്ഷത്രത്തെ ഭ്രമണം ചെയ്യുന്നതുമാണ്. ഒരു ഗ്രഹം പ്രോട്ടോപ്ലാനറ്റ് ഗണത്തില്‍പെട്ടതാണ്. രൂപീകരണ പ്രക്രിയ പൂര്‍ത്തിയാകാത്ത ഗ്രഹങ്ങളാണ് പ്രോട്ടോപ്ലാനറ്റുകള്‍. ഗ്രഹങ്ങളുടെ ഉത്ഭവത്തെ […]

‘പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍’ താരവും ലൈഫ് ഗാര്‍ഡുമായ തമയോ പെറി സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ താരവും ലൈഫ് ഗാര്‍ഡും സര്‍ഫിംഗ് പരിശീലകനുമായ തമയോ പെറി (49) സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ജൂണ്‍ 23 ന് വൈകുന്നേരം ഹവായിയിലെ ഗോട്ട് ഐലന്‍ഡില്‍ വെച്ചാണ് തമയോ പെറി കൊല്ലപ്പെട്ടത്. Also Read ; കൊച്ചിയില്‍ ടെലിവിഷന്‍ ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം കടലില്‍ സര്‍ഫിംഗിനിടയിലാണ് ആക്രമണമുണ്ടാകുന്നത്. ഇത് നേരില്‍ കണ്ട ഒരു വ്യക്തി അടിയന്തര സേവനങ്ങളിലേക്ക് വിളിക്കുകയും തുടര്‍ന്ന് അധികൃതരെത്തി ജെറ്റ് സ്‌കീ ഉപയോഗിച്ച് പെറിയെ കരയ്ക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു. […]

സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയ്ക്ക് പരിക്ക്; ചിത്രം പങ്കുവെച്ച് താരം

ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയ്ക്ക് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്. ദ ബ്ലഫ് എന്ന ചിത്രത്തിലെ സംഘട്ടനരം?ഗത്തിനിടെ കഴുത്തിനാണ് താരത്തിന് പരിക്ക്. കഴുത്തിനേറ്റ മുറിവിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് പ്രിയങ്ക തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. Also Read ; കോട്ടണ്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ നല്ല ശമ്പളത്തില്‍ ജോലി ബ്ലഫിന്റെ സെറ്റില്‍നിന്നുള്ള അണിയറദൃശ്യങ്ങള്‍ നേരത്തേ പ്രിയങ്കാ ചോപ്ര പോസ്റ്റ് ചെയ്തിരുന്നു. സിനിമയുടെ പേര് കാണുന്ന ക്ലാപ്പ് ബോര്‍ഡ്, സംവിധായകന്‍ ഫ്രാങ്ക് ഇ ഫ്‌ളവേഴ്‌സ്, ഛായാ?ഗ്രാഹകന്‍ ?ഗ്രെ?ഗ് ബാള്‍ഡി എന്നിവരെ […]

ഈ വിജയം ഒരു തുടക്കം മാത്രം; ജര്‍മ്മന്‍ വിജയത്തില്‍ ജൂലിയന്‍ നാഗല്‍സ്മാന്‍

മ്യൂണിക്: യൂറോ കപ്പില്‍ സ്‌കോട്ലന്‍ഡിനെ തകര്‍ത്തതിന് പിന്നാലെ പ്രതികരണവുമായി ജര്‍മ്മന്‍ ഫുട്‌ബോള്‍ പരിശീലകന്‍ ജൂലിയന്‍ നാഗല്‍സ്മാന്‍. ഈ വിജയം ഒരു തുടക്കം മാത്രമെന്നാണ് ജര്‍മ്മന്‍ പരിശീലകന്റെ വാക്കുകള്‍. ടൂര്‍ണമെന്റില്‍ മികച്ച മുന്നേറ്റത്തിന് ഒരു വിജയത്തുടക്കം ആവശ്യമായിരുന്നു. എതിരാളികള്‍ക്ക് ഒരു അവസരം പോലും നല്‍കാതെ കളിക്കാനാണ് ശ്രമിച്ചത്. ഇത് വിജയത്തിനായുള്ള ജര്‍മ്മന്‍ ടീമിന്റെ ആഗ്രഹത്തെ കാണിക്കുന്നുവെന്നും നാഗല്‍സ്മാന്‍ പ്രതികരിച്ചു. Also Read ;പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുടെ പേരില്‍ എംഎസ്എഫ് കലാപം സൃഷ്ടിക്കുന്നു; മന്ത്രി വി ശിവന്‍ കുട്ടി […]

യൂറോ കപ്പില്‍ സ്‌കോട്‌ലന്‍ഡിനെ തകര്‍ത്ത് ജര്‍മനി തുടങ്ങി

മ്യൂണിച്ച്: 2024 യൂറോ കപ്പ് ടൂര്‍ണമെന്റില്‍ ജര്‍മനിക്ക് തകര്‍പ്പന്‍ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ സ്‌കോട്ട്ലന്‍ഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ആതിഥേയരായ ജര്‍മ്മനി വിജയം സ്വന്തമാക്കിയത്. ഫ്ളോറിയന്‍ വിര്‍ട്സ് (10), ജമാല്‍ മുസിയാല (19), കൈ ഹാവെര്‍ട്സ് (45+1), നിക്ലാസ് ഫുള്‍ക്രുഗ് (68), എംറെ കാന്‍ (90+3) എന്നിവരാണ് ജര്‍മ്മനിയ്ക്ക് വേണ്ടി വലകുലുക്കിയത്. അതേസമയം ആന്റണിയോ റൂഡിഗറുടെ സെല്‍ഫ് ഗോളാണ് സ്‌കോട്ട്ലന്‍ഡിന് ആശ്വാസമായത്. Also Read ; സുരേഷ്‌ഗോപിവീണ്ടും ലൂര്‍ദ് മാതാ പള്ളിയിലെത്തി; സ്വര്‍ണ കൊന്ത സമര്‍പ്പിച്ചു ടൂര്‍ണമെന്റില്‍ […]

ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണ് നേരെ ആക്രമണം

ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണ് നേരെ ആക്രമണം. ഇന്നലെ വൈകീട്ട് കോപ്പന്‍ഹേഗനിലെ നഗരമധ്യത്തില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. പ്രധാനമന്ത്രിയുടെ അടുത്തേക്ക് നടന്നെത്തിയ അക്രമി പൊടുന്നനെ അടിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ ഒരാളെ കസ്റ്റഡിയിലെടുത്തെന്നും തുടര്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു. Also Read ; വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം എന്നാല്‍ സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസോ പ്രധാനമന്ത്രിയുടെ ഓഫീസോ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന്റെ ഞെട്ടലിലാണ് പ്രധാനമന്ത്രി എന്നു മാത്രമാണ് ഓഫീസ് അറിയിച്ചത്. ആക്രമണം എല്ലാവരെയും […]

കെനിയയില്‍ കനത്ത മഴയില്‍ അണക്കെട്ട് തകര്‍ന്നു; 17 കുട്ടികള്‍ അടക്കം 45 പേര്‍ കൊല്ലപ്പെട്ടു

നയ്‌റോബി: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ മയ് മഹിയു മേഖലയില്‍ കനത്ത മഴയില്‍ അണക്കെട്ടു തകര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 17 കുട്ടികള്‍ അടക്കം 45 പേര്‍ കൊല്ലപ്പെട്ടു. 110 പേര്‍ക്കു പരുക്കേറ്റു. തലസ്ഥാനമായ നയ്‌റോബിയില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയാണിത്. അണക്കെട്ടു തകര്‍ന്നു കുത്തിയൊലിച്ച വെള്ളത്തില്‍ ഒട്ടേറെ ഗ്രാമങ്ങള്‍ ഒലിച്ചുപോയി. മരണസംഖ്യ ഉയരുമെന്നാണു സൂചന. Also Read; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും മേയര്‍ക്കും എംഎല്‍എയ്ക്കും എതിരെ കേസെടുക്കാതെ പൊലീസ്; ഡ്രൈവര്‍ യദു ഹൈക്കോടതിയിലേക്ക് രാജ്യത്ത് ആഴ്ചകളായി തുടരുന്ന പെരുമഴയില്‍ ഇതിനകം […]

കോവിഡ് വാക്സിന് പാര്‍ശ്വഫലങ്ങളേറെ; സമ്മതിച്ച് നിര്‍മാതാക്കള്‍

ലണ്ടന്‍: കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറായാനും സാധ്യതയുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കളായ അസ്ട്രസെനക്ക കമ്പനി. കോവിഷീല്‍ഡിന് പാര്‍ശ്വഫലമുണ്ടെന്ന് ആദ്യമായാണ് കമ്പനി സമ്മതിക്കുന്നത്. Also Read ;അമിത്ഷാ സഞ്ചരിച്ച ഹെലിക്കോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം കോവിഷീല്‍ഡ്, വാക്സ്സെവ്റിയ തുടങ്ങിയ പല ബ്രാന്‍ഡ് നാമങ്ങളില്‍ ആഗോളതലത്തില്‍ ഉപയോഗിച്ച വാക്‌സിനാണിത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായിച്ചേര്‍ന്നാണ് അസ്ട്രസെനക്ക ഇതു വികസിപ്പിച്ചത്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളും മരണവുംവരെയുണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. ഒട്ടേറെ കുടുംബങ്ങള്‍ അസ്ട്രസെനക്കയ്‌ക്കെതിരേ […]

ഭൂചലനത്തില്‍ ഞെട്ടിവിറച്ച് തയ്വാന്‍

തായ്‌പേയ്: തിങ്കളാഴ്ച രാത്രി തുടങ്ങി ചൊവാഴ്ച പുലര്‍ച്ചെ വരെ തയ്വാന്റെ കിഴക്കന്‍ തീരത്തുണ്ടായത് 80ലധികം ഭൂചലനങ്ങള്‍. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളില്‍ ചിലത് തയ്വാന്‍ തലസ്ഥാനമായ തായ്‌പേയില്‍ കെട്ടിടങ്ങള്‍ക്ക് വന്‍ നാശനഷ്ടമുണ്ടാക്കി. ഗ്രാമീണ കിഴക്കന്‍ മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നുഈ ഭൂചലനങ്ങളില്‍ ഭൂരിപക്ഷവും ഉണ്ടായത്. സംഭവത്തില്‍ ആളപായമൊന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. Also Read ;തൃശൂരില്‍ കാട്ടാന കിണറ്റില്‍ വീണു, രക്ഷാപ്രവര്‍ത്തനം തുടരുന്നു ഏപ്രില്‍ 3നു 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 14 പേര്‍ മരിച്ചിരുന്നു. അതിനുശേഷം നൂറുകണക്കിന് തുടര്‍ചലനങ്ങളാണ് തയ്വാനിലുണ്ടായത്. […]