ദുബായിലെ വെള്ളപ്പൊക്കം, പത്ത് വര്‍ഷത്തിനിടെ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴ; കാരണം കൃത്രിമ മഴയോ?

യുഎഇ: കഴിഞ്ഞ ഒരാഴ്ച്ചയായി ദുബായില്‍ കനത്ത മഴ തുടരുകയാണ്. അതിനാല്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴ എന്ന് പറയുമ്പോള്‍ ഈ മഴയ്ക്ക് പിന്നിലെ കാരണം തിരയുകയാണ് കാലാവസ്ഥ വിദഗ്ധര്‍. കൃത്രിമ മഴയിലൂടെ രാജ്യത്തെ ജലപ്രതിസന്ധി മറികടക്കാന്‍ ഭരണകൂടം ക്ലൗഡ് സീഡിംഗ് ഉപയോഗിച്ചതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന വിലയിരുത്തലിലാണ് ഇപ്പോള്‍ കാലാവസ്ഥ വിദഗ്ധര്‍ ഉള്ളത്. Also Read ; പൂര ലഹരിയിലേക്ക് തൃശൂര്‍; നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെ […]

ദീപശിഖയില് നൂറ് തെളിഞ്ഞു; പാരിസ് ഒളിമ്പിക്‌സിന് ഇനി 100 നാള്‍ കൂടെ

ഏതന്‌സ് (ഗ്രീസ്): ലോക കായികമഹാമേളയായ വേനല്‍ക്കാല ഒളിമ്പിക്‌സിന് ഫ്രാന്‌സ് തലസ്ഥാനമായ പാരിസില്‍ തിരിതെളിയാന്‍ ഇനി 100 നാള്. ഏഴ് വര്‍ഷത്തെ ഒരുക്കങ്ങളോടെ ജൂലൈ 26നാണ് ഒളിമ്പിക്‌സ് തുടക്കമാവുന്നത്. അന്നേദിവസം പാരിസില് ഒളിമ്പിക് ജ്വാല തെളിയിക്കാന് ദീപശിഖയുമായി ഒളിമ്പിക്‌സിന്റെ ജന്മനാടായ ഗ്രീസിലെ പുരാതന ഒളിമ്പിയയില്‌നിന്ന് പ്രയാണവും തുടങ്ങി. Also Read; ദുബായില്‍ കനത്ത മഴ;കൊച്ചിയില്‍ നിന്നുള്ള മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി ആഗസ്റ്റ് 11 വരെ നടക്കുന്ന മേളയില് 329 ഇനങ്ങളിലായി 10500 ഓളം കായിക പ്രതിഭകളാണ് മാറ്റുരക്കുക. 1900, 1924 […]

പാരീസില്‍ ബാഴ്സലോണയ്ക്ക് വിജയം

പാരീസ്: പാരീസില്‍ നടന്ന ആവേശപ്പോരില്‍ പിഎസ്ജിക്കെതിരെ ബാഴ്സലോണയ്ക്ക് വിജയം. യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദ മത്സരത്തില്‍ പിഎസ്ജിയെ അവരുടെ തട്ടകമയ പാരീസില്‍ പരാജയപ്പെടുത്താന്‍ ബാഴ്സയ്ക്ക് സാധിച്ചു. പിഎസ്ജിയുടെ രണ്ട് ഗോളിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്സ വിജയം സ്വന്തമാക്കിയത്. റാഫീഞ്ഞ ഇരട്ട ഗോളുകള്‍ നേടിയെങ്കിലും വിജയ ഗോള്‍ നേടി കളിയിലെ താരമായയ് കിസ്റ്റന്‍സണാണ്. Also Read ;കേരള ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ്ല്‍ ജോലി നേടാം , തുടക്കാര്‍ക്ക് അവസരം മത്സരത്തില്‍ ബാഴ്സയാണ് ആദ്യം ലീഡെടുത്തത്. […]

ഇസ്രായേല്‍ അക്രമണം; ഹമാസ് നേതാവിന്റെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു

ഗാസ: ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ മക്കളും പേരകുട്ടികളും ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മൂന്ന് ആണ്‍മക്കളും രണ്ട് പേരക്കുട്ടികളും ബുധനാഴ്ച ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പും ഹനിയയുടെ കുടുംബവും അറിയിച്ചു. മക്കളായ ഹസെം, അമീര്‍, മുഹമ്മദ് എന്നിവര്‍ ഓടിച്ചിരുന്ന കാറിനുനേരെ ഗാസയിലെ അല്‍-ഷാതി ക്യാമ്പില്‍ വെച്ച് ബോംബാക്രമണം ഉണ്ടാകുകയായിരുന്നു. Also Read ; മാസപ്പടി വിവാദം: സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ഇഡി ഇന്ന് ചോദ്യം ചെയ്യും, രേഖകള്‍ സഹിതം ഹാജരാകാന്‍ നിര്‍ദേശം. ഹനിയയുടെ […]

അബുദാബി ലുലുവില്‍ നിന്ന് വന്‍ തുക തിരിമറി; ജീവനക്കാരനെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു

അബുദാബി :അബുദാബി ലുലുവില്‍ നിന്ന് വന്‍ തുക തിരിമറി നടത്തി മുങ്ങിയ ജീവനക്കാരനെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ നാറാത്ത് സുഹറ മന്‍സിലില്‍ പുതിയ പുരയില്‍ മുഹമ്മദ് നിയാസ്(38) അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫിസ് ഇന്‍ ചാര്‍ജായി ജോലി ചെയ്തുവരവെയാണ് ഇയാള്‍ ഒന്നരക്കോടിയോളം രൂപ ( ആറ് ലക്ഷം ദിര്‍ഹം) അപഹരിച്ചത്. ഇതുസംബന്ധിച്ച് ലുലു ഗ്രൂപ്പ് അബുദാബി പോലീസില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് പോലീസ് ഉടന്‍ തന്നെ അന്വേഷണം ആരംഭിക്കുകയും വിവരങ്ങള്‍ […]

തായ് വാന് പിന്നാലെ ചൈനയിലും ഭൂചലനം

ബീജിംഗ്: തായ് വാന് പിന്നാലെ ചൈനയിലെ ക്വിങ്ഹായ് പ്രവിശ്യയിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വ്യാഴാഴ്ച ഉണ്ടായത്. 10 കിലോമീറ്റര്‍ ആഴത്തില്‍ 38.39 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലും 90.93 ഡിഗ്രി കിഴക്കന്‍ രേഖാംശത്തിലുമാണ് പ്രഭവകേന്ദ്രം. ഇതുവരെ ആളപായത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ചൈനയുടെ അയല്‍രാജ്യമായ തായ്വാനില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം സംഭവിച്ച് ഒരു ദിവസത്തിന് ശേഷമാണ് ചൈനയിലും ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. തായ്വാനില്‍ കുറഞ്ഞത് ഒമ്പത് പേര്‍ മരിക്കുകയും 1,000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും […]

സ്വത്തുക്കളുടെ മൂല്യം പെരുപ്പിച്ചുകാട്ടി; 17.5 കോടി പിഴയടച്ച് ട്രംപ്

ന്യൂയോര്‍ക്ക്: സ്വത്തുക്കളുടെ മൂല്യം പെരുപ്പിച്ചു കാട്ടി ബാങ്കുകളെ കബളിപ്പിച്ചെന്ന സിവില്‍ തട്ടിപ്പ് കേസില്‍ 17.5 കോടി ഡോളര്‍ പിഴ കെട്ടിവച്ച് യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂയോര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 46.4 കോടി ഡോളര്‍ പിഴയോ സ്വകാര്യ കമ്പനിയില്‍ നിന്നുള്ള ബോണ്ടോ കെട്ടിവയ്ക്കാനായിരുന്നു കോടതിയുടെ ഉത്തരവ്. എന്നാല്‍ ട്രംപ് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച് കഴിഞ്ഞ ആഴ്ച ഇത് 17.5 കോടി ഡോളറാക്കി കുറയ്ക്കുകയായിരുന്നു. പത്ത് ദിവസത്തിനുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ ട്രംപ് ടവര്‍, ഫ്‌ലോറിഡയിലെ മാര്‍ […]

മോസ്‌കോ ഭീകരാക്രമണം: റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി US, അക്രമികള്‍ എത്തിയത് സൈനിക വേഷത്തില്‍

മോസ്‌കോ: മോസ്‌കോയില്‍ ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റഷ്യയ്ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി അമേരിക്ക. ഭീകരാക്രമണ സാധ്യത സംബന്ധിച്ച വിവരം റഷ്യയ്ക്ക് കൈമാറിയിരുന്നതായി വൈറ്റ് ഹൗസ് നാഷ്ണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് അഡ്രിന്‍ വാട്‌സണ്‍ വ്യക്തമാക്കി. Also Read ; സി.എ.എയെ പിന്തുണക്കുന്നു; മുസ്‌ലിംകളെ ഒഴിവാക്കിയത് ശരിയായ തീരുമാനം – ഇ. ശ്രീധരന്‍ റഷ്യയെ ഞെട്ടിച്ച് തലസ്ഥാനനഗരമായ മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളില്‍ വെള്ളിയാഴ്ച രാത്രിയാണ് ഭീകരാക്രമണം നടന്നത്. 60 പേരാണ് കൊല്ലപ്പെട്ടത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 40 […]

96ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനത്തില്‍ തിളങ്ങി ഓപ്പണ്‍ഹൈമര്‍

96ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനത്തില്‍ തിളങ്ങി ഓപ്പണ്‍ഹൈമര്‍. ഏഴു പുരസ്‌കാരങ്ങളാണ് അവാര്‍ഡ് പ്രഖ്യാപനം പുരോഗമിക്കുമ്പോള്‍ ഓപ്പണ്‍ഹൈമര്‍ വാരിക്കൂട്ടിയത്. മികച്ച സംവിധായകന്‍, നടന്‍, ചിത്രം, സഹനടന്‍, ഒറിജിനല്‍ സ്‌കോര്‍, എഡിറ്റര്‍, ഛായാഗ്രഹണം എന്നീ പുരസ്‌കാരങ്ങളാണ് ഓപ്പണ്‍ഹൈമര്‍ വാരിക്കൂട്ടിയത്. Also Read ; ഷമയൊന്നും പാര്‍ട്ടിയുടെ ആരുമല്ലെന്ന് സുധാകരന്‍, ഷമയെ പിന്തുണച്ച് സതീശന്‍, കോണ്‍ഗ്രസ് സ്ത്രീവിരുദ്ധ പ്രസ്ഥാനമോ? മികച്ച സംവിധായകനായി ക്രിസ്റ്റഫര്‍ നോളനെ തെരഞ്ഞെടുത്തപ്പോള്‍ മികച്ച നടന്റെ ഓസ്‌കര്‍ പുരസ്‌കാരം കിലിയന്‍ മര്‍ഫിക്ക് ലഭിക്കുകയായിരുന്നു. ഓപ്പണ്‍ഹൈമറിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്‌കാരം […]

മാലെദ്വീപ് പ്രോസിക്യൂട്ടര്‍ ജനറലിനെ അജ്ഞാതസംഘം കുത്തിപ്പരിക്കേല്‍പിച്ചു

മാലെ: മാലെദ്വീപിന്റെ പ്രോസിക്യൂട്ടര്‍ ജനറല്‍ ഹുസൈന്‍ ഷമീമിനെ അജ്ഞാത അക്രമിസംഘം കുത്തിപ്പരിക്കേല്‍പിച്ചു. രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി കടുക്കുന്നതിനിടെ നൂര്‍ മോസ്‌കിന് സമീപത്തുവെച്ചാണ് ആക്രമണം നടന്നത്. Also Read ;പി സി ജോര്‍ജ് ബി ജെ പിയില്‍ ചേര്‍ന്നു; കേരള ജനപക്ഷം സെക്കുലര്‍ ലയിച്ചു ബുധനാഴ്ച രാവിലെ നടന്ന ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഹുസൈനിന്റെ കൈയ്ക്കാണ് പരിക്കേറ്റത്. അതേസമയം മൂര്‍ച്ചയേറിയ ആയുധം കൊണ്ടായിരുന്നില്ല ആക്രമണം എന്നാണ് മാലെദ്വീപ് പോലീസ് അറിയിക്കുന്നത്. ഹുസൈനെ പ്രോസിക്യൂട്ടര്‍ ജനറലായി നിയമിച്ചത് നവംബര്‍ […]