December 1, 2025

ആശമാരുടെ സമരത്തെ തള്ളിപ്പറഞ്ഞ ഐഎന്‍ടിയുസി നിലപാട് തള്ളി കോണ്‍ഗ്രസ്

തിരുവനന്തപുരം: എസ്.യു.സി.ഐ നേതൃത്വത്തില്‍ നടക്കുന്ന ആശാവര്‍ക്കര്‍മാരുടെ സമരത്തെ തള്ളിപ്പറഞ്ഞ ഐഎന്‍ടിയുസി നിലപാട് തള്ളി കോണ്‍ഗ്രസ്. ഐഎന്‍ടിയുസിയുടെ നിലപാടില്‍ കാര്യമില്ലെന്നും കോണ്‍ഗ്രസിന്റെ നിലപാടാണ് പ്രധാനമെന്നും യുഡിഎഫ് കണ്‍വീനര്‍ എം എംഹസന്‍ വ്യക്തമാക്കി. ഐഎന്‍ടിയുസി നിലപാട് തിരുത്തണം. ഐഎന്‍ടിയുസി പിന്തുണച്ചാലും ഇല്ലെങ്കിലും കോണ്‍ഗ്രസും കെപിസിസിയും സമരത്തെ പിന്തുണയ്ക്കുമെന്നും അതിനൊപ്പം നില്‍ക്കുകയാണ് ഐഎന്‍ടിയുസി ചെയ്യേണ്ടതെന്നും എം എം ഹസന്‍ ആവശ്യപ്പെട്ടു. Also Read; പെണ്‍ സുഹൃത്തിന് ഹലോ സന്ദേശം അയച്ചു, യുവാവിനെ സിനിമ സ്റ്റൈലില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി എസ്.യു.സി.ഐ നേതൃത്വത്തില്‍ നടക്കുന്ന […]

ചൊവ്വാഴ്ച 24 മണിക്കൂര്‍ കെഎസ്ആര്‍ടിസി പണിമുടക്ക്

തിരുവനന്തപുരം: ചൊവ്വാഴ്ച കെഎസ്ആര്‍ടിസി പണിമുടക്ക്. ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്ക്. തിങ്കളാഴ്ച രാത്രി 12 മണി മുതല്‍ ചൊവ്വാഴ്ച രാത്രി പന്ത്രണ്ട് വരെ പണിമുടക്കുമെന്ന് ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷന്‍ (ടിഡിഎഫ്) അറിയിച്ചു. കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. Also Read; ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസുകാരിയുടെ അമ്മ ശ്രീതുവിനെതിരെ പരാതികളുയരുന്നു ഡി എ കുടിശ്ശിക അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ […]

മില്‍മ പ്ലാന്റുകളിലെ തൊഴിലാളികളുടെ സ്ഥാനകയറ്റം തടഞ്ഞുവച്ചു ; സമരവുമായി തൊഴിലാളി യൂണിയന്‍, സമരത്തില്‍ വലഞ്ഞ് സംസ്ഥാനത്തെ പാല്‍ വിപണി

തിരുവനന്തപുരം: മില്‍മ പ്ലാന്റുകളിലെ തൊഴിലാളികളുടെ സ്ഥാനകയറ്റവുമായി ബന്ധപ്പെട്ട് നടത്തുന്ന സമരത്തില്‍ വലഞ്ഞ് സംസ്ഥാനത്തെ പാല്‍ വിപണി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട പ്ലാന്റുകളിലാണ് തൊഴിലാളികളുടെ സമരം നടക്കുന്നത്.പ്ലാന്റിലെ തൊഴിലാളികളുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കെ സമരക്കാര്‍ക്കെതിരെ കള്ളകേസെടുത്തത് സമരം ഒന്നുകൂടി ശക്തമാക്കി. തൊഴിലാളികളുടെ സ്ഥാനക്കയറ്റം തടഞ്ഞെന്ന് ആരോപിച്ച് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ചെയര്‍പേഴ്സണെ സമരക്കാര്‍ തടഞ്ഞുവെച്ചിരുന്നു. Also Read ; ‘ എടാ മോനേ ‘ , ആവേശത്തിലെ ഹിറ്റ് ഡയലോഗിന്റെ അകമ്പടിയോടെ പാര്‍ട്ടി നടത്തി ഗുണ്ടാ തലവന്‍ […]