November 21, 2024

ശശാങ്ക് സിങ്ങിനെ അവിശ്വസനീയ റണ്ണൗട്ട് ആക്കിയ കോഹ്ലിയുടെ വീഡിയോ വൈറല്‍

ധരംശാല: ഐപിഎല്‍ മത്സരത്തില്‍ പഞ്ചാബ് കിങ്സിനെതിരെ നിര്‍ണായക റണ്ണൗട്ടുമായി വിരാട് കോഹ്ലി. പഞ്ചാബ് താരം ശശാങ്ക് സിങ്ങിനെയാണ് (37) ഡയറക്ട് ഹിറ്റിലൂടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരം വിരാട് കോഹ്ലി റണ്ണൗട്ടാക്കിയത്. ബാറ്റുകൊണ്ട് വെടിക്കെട്ട് പ്രകടനം കാഴ്ച വെച്ച കോഹ്ലിയുടെ (92) അവിശ്വസനീയമായ ഫീല്‍ഡിങ് മികവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെടുകയാണ്. Also Read ; മേയര്‍-ഡ്രൈവര്‍ തര്‍ക്കം; കണ്ടക്ടറെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നു പഞ്ചാബ് ഇന്നിങ്സിന്റെ 14-ാം ഓവറിലായിരുന്നു സംഭവം. ഓവറിലെ നാലാമത്തെ പന്ത് കവറിലേക്ക് തട്ടിയിട്ട് ശശാങ്ക് […]

ജയ്‌സ്വാളും പരാഗും നന്നായി കളിച്ചു : ഹൈദരാബാദിനെതിരെയുള്ള തോല്‍വിയില്‍ പ്രതികരിച്ച് സഞ്ജു

ഹൈദരാബാദ്: ഐപിഎല്ലിലെ മറ്റൊരു ആവേശപ്പോരാട്ടത്തിന്റെ കൂടി തിരശീല വീണു.രാജസ്ഥാന്‍ റോയല്‍സിനെതിരെ അവസാന പന്തില്‍ ഒരു റണ്‍സിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിജയം സ്വന്തമാക്കി.കളിക്ക് പിന്നാലെ തോല്‍വിയുടെ കാരണം പറയുകയാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. Also Read; അമേഠിയില്‍ രാഹുല്‍ മത്സരിക്കും : റായ്ബറേലിയില്‍ ഗാന്ധികുടുംബത്തിന്റെ വിശ്വസ്ഥനും ഈ സീസണില്‍ അവസാന പന്ത് വരെ നീണ്ടുനില്‍ക്കുന്ന നിരവധി മത്സരങ്ങള്‍ രാജസ്ഥാന്‍ കളിച്ചു. അതില്‍ ചിലതില്‍ വിജയിച്ചു. ചിലതില്‍ പരാജയപ്പെട്ടു. സണ്‍റൈസേഴ്‌സ് താരങ്ങളുടെ മികവാണ് മത്സരം പരാജയപ്പെടാന്‍ കാരണം. അത്രമേല്‍ […]

ഐപിഎല്‍ ക്യാമറാമാന് മുന്നറിയിപ്പുമായി എം എസ് ധോണി

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈയുടെ മത്സരങ്ങള്‍ നടക്കുമ്പോള്‍ ഏറെ പ്രധാന്യമുള്ള ഒരു താരമാണ് എം എസ് ധോണി. താരത്തെ ഗ്യാലറിയില്‍ കാണുമ്പോള്‍ തന്നെ ആരാധകര്‍ ആവേശത്തിലാകും. ലഖ്‌നൗവിനെതിരായ മത്സരത്തിലും ഇതുപോലൊരു സംഭവമുണ്ടായി. എന്നാല്‍ തനിക്ക് നേരെ ക്യാമറാവെക്കേണ്ടെന്നാണ് ധോണിയുടെ നിലപാട്. Also Read ; വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം ചെന്നൈ ബാറ്റിംഗിനിടെ തനിക്ക് നേരെ ഫോക്കസ് ചെയ്ത ക്യാമറാമാനെ കുപ്പിയെറിയുമെന്ന് ധോണി മുന്നറിയിപ്പ് നല്‍കി. പിന്നാലെ ക്യാമറ ആരാധകരിലേക്കെത്തി. ഈ സമയം […]

ഞാന്‍ 10 വര്‍ഷം മുംബൈ നായകനായിരുന്നു; രോഹിത് ശര്‍മ്മ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മൂന്നാം ജയം നേടിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ആദ്യ മത്സരങ്ങളിലെ തുടര്‍തോല്‍വികള്‍ക്ക് ശേഷമാണ് മുംബൈയുടെ ഈ തിരിച്ചുവരവ്. ടീമിന്റെ ആദ്യ മത്സരങ്ങളിലെ തോല്‍വികളിലും പിന്നീടുള്ള തിരിച്ചുവരവിലും പ്രതികരിക്കുകയാണ് മുംബൈ മുന്‍ നായകന്‍ രോഹിത് ശര്‍മ്മ. Also Read;‘ഓരോ വോട്ടും ശബ്ദവും പ്രധാനം’- നരേന്ദ്ര മോദി, എക്‌സ് പോസ്റ്റിലൂടെ ആഹ്വാനം കഴിഞ്ഞ വര്‍ഷങ്ങളിലും മുംബൈ ഇന്ത്യന്‍സിന്റെ കഥ ഇങ്ങനെയാണ്. മുംബൈക്ക് ലഭിക്കുന്നത് മോശം തുടക്കമായിരിക്കും. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറാന്‍ തുടങ്ങും. കഴിഞ്ഞ 10 […]

തിരിച്ചുവരവിന്റെ തകര്‍പ്പന്‍ റെക്കോര്‍ഡുമായി ഡല്‍ഹി ക്യാപിറ്റല്‍സ്, താരമായി റിഷഭ് പന്ത്

ലഖ്നൗ: ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ ആറ് വിക്കറ്റിന് വീഴ്ത്തി സീസണിലെ രണ്ടാം വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. സൂപ്പര്‍ ജയന്റ്സിന്റെ തട്ടകമായ ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നായകന്‍ ആയിമാറിയത് 41 റണ്‍സോടെയുളള റിഷഭ് പന്ത് അണ്. Also Read ; മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; 20 പേര്‍ക്ക് പരിക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന് മറ്റൊരു റെക്കോര്‍ഡും കുടെ. ഐപിഎല്ലില്‍ 3000 റണ്‍സെന്ന നാഴികകല്ലാണ് ഈമത്സരത്തോടെ പന്ത് […]

റിഷഭ് പന്തിനെ ഓവര്‍ടേക്ക് ചെയ്ത് സഞ്ജു സാംസണ്‍

ജയ്പൂര്‍: റിഷഭ് പന്തിനെ ഓവര്‍ടേക്ക് ചെയ്ത് സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ നാലു മല്‍സരങ്ങളില്‍ നിന്നും 59 എന്ന മികച്ച ശരാശരിയോടെ 178 റണ്‍സുമായാണ് സഞ്ജു ഒന്നാം സ്ഥാനത്തെത്തിയത്. 150 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റും രാജസ്ഥാന്‍ റോയല്‍സ് നായകനുണ്ട്. കളിച്ച നാലിന്നിങ്സുകളില്‍ രണ്ടിലും ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ അദ്ദേഹം കുറിക്കുകയും ചെയ്തു. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ സീസണിലെ ആദ്യ കളിയില്‍ പുറത്താവാതെ നേടിയ 82 റണ്‍സാണ് സഞ്ജുവിന്റെ ഏറ്റവും മികച്ച പ്രകടനം. ഈ കളിയില്‍ അദ്ദേഹം പ്ലെയര്‍ […]

തുടരെ നാലാം ജയം, ‘റോയല്‍സ്’ രാജസ്ഥാന്‍

ജയ്പൂര്‍: തുടരെ നാലാം മത്സരവും ജയിച്ചു കയറി രാജസ്ഥാന്‍ റോയല്‍സ് മുന്നോട്ട്. ആദ്യമായി സഞ്ജു സാംസണും ജോഷ് ബട്ലറും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി. ആറ് വിക്കറ്റിനുആണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ വീഴ്ത്തിയത്. രണ്ട് സെഞ്ച്വറികള്‍ പിറന്ന ത്രില്ലര്‍ പോരാട്ടത്തോടെ രാജസ്ഥാന്‍ റോയല്‍സ പോയിന്റ് പട്ടികയില്‍ ഒന്നാമത്. ഈ സീസണിലെ ആദ്യ സെഞ്ച്വറി കുറിച്ചത് വിരാട് കോഹ്ലി ആയിരുന്നു അതേ നാണയത്തില്‍ ജോസ് ബട്ലറുടെ വക രണ്ടാം സെഞ്ച്വറിയും തൊട്ടുപിന്നാലെ ജയ്പുരില്‍ പിറന്നു. Also Read ; ഒന്‍പതാം ക്ലാസ് […]

തോല്‍വിക്ക് പിന്നാലെ റിഷഭ് പന്തിന് 24 ലക്ഷം രൂപ പിഴ

ഐപിഎല്‍ 2024 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 106 റണ്‍സിന് തോറ്റതിന് പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സിന് വീണ്ടും പണികിട്ടി. കുറഞ്ഞ ഓവര്‍ നിരക്കിന് ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്തിന് 24 ലക്ഷം രൂപ പിഴയാണ് വിധിച്ചിരിക്കുന്നത്. ഈ സീസണിലെ മൂന്ന് മത്സരങ്ങള്‍ക്കിടെ രണ്ടാംവട്ടവും പിഴവ് വരുത്തിയതാണ് റിഷഭിന് ഇരട്ടി പിഴ ലഭിക്കാന്‍ കാരണമായത്. റിഷഭ് പന്ത് മാത്രമല്ല പ്ലേയിംഗ് ഇലവനിലുണ്ടായിരുന്ന എല്ലാ താരങ്ങളും ഇംപാക്ട് പ്ലെയറും പിഴയൊടുക്കണം. മാച്ച് ഫീയുടെ 25 ശതമാനമോ ആറ് ലക്ഷം രൂപയോ […]