September 8, 2024

അവയവക്കച്ചവടം ; കേസ് കേന്ദ്ര ഏജന്‍സി ഏറ്റെടുക്കുമെന്ന് സൂചന, ഇരയായവരില്‍ ഒരു മലയാളിയും

കൊച്ചി: അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ സംഭവത്തില്‍ നിര്‍ണായക കണ്ടെത്തല്‍. ഇരയായവരില്‍ ഒരു മലയാളിയുമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് സ്വദേശിയാണ് ഇരയായത്. കൂടാതെ 19 ഉത്തരേന്ത്യന്‍ സ്വദേശികളും ഇരയായിട്ടുണ്ട്.സംഭവത്തില്‍ ഇനിയും ഇരകളുണ്ടെന്നാണ് സംശയിക്കുന്നത്. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് സംഘത്തിലെ പ്രധാനിയായ തൃശൂര്‍ സ്വദേശി സാബിത്തിനെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പിടികൂടിയിരുന്നു.ഇയാള്‍ക്ക് രാജ്യാന്തര ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.20 പേരെ ഇറാനിലേക്ക് കടത്തിയെന്നാണ് സാബിത്ത് എന്‍ഐഎക്ക് നല്‍കിയ മൊഴി. എട്ട് സംസ്ഥാനങ്ങളില്‍ നിന്നായി ആളുകളെ കൊണ്ടുപോയിട്ടുണ്ട്. കേസിന്റെ അന്വേഷണം […]

ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റെയ്‌സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം

ടെഹ്റാന്‍: ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റെയ്‌സി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്തിന്റെ അവശിഷിട്ങ്ങള്‍ രാവിലെ കണ്ടെത്തിയിരുന്നു. ഹെലികോപ്റ്ററില്‍ ഒപ്പമുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായും സ്ഥിരീകരണമുണ്ട്.റെയ്സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലാണ് കണ്ടെത്തിയത്.വിദേശകാര്യ മന്ത്രി അമീര്‍ അബ്ദുല്ലാഹിയാന്‍, പ്രവിശ്യാ ഗവര്‍ണര്‍ മാലിക് റഹ്മതി, ഇറാന്‍ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്ദ് അലി അലെഹഷെം എന്നിവരും കൊല്ലപ്പെട്ടു. അസര്‍ബൈജാന്‍-ഇറാന്‍ അതിര്‍ത്തിയിലെ മലനിരകളിലാണ് ഹെലികോപ്റ്റര്‍ ഇന്നലെ രാത്രിയോടെ അപകടത്തില്‍പ്പെട്ടത്.അപകടത്തെ തുടര്‍ന്ന് രക്ഷാദൗത്യം […]