ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ച് യുഎസ്; സമാധാനം അല്ലെങ്കില്‍ ദുരന്തം എന്ന് ട്രംപിന്റെ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍: ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ്ഹൗസില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. ഭൂഗര്‍ഭ ആണവ കേന്ദ്രമായ ഫൊര്‍ദോ തകര്‍ത്തെന്നും ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇറാന്‍ ചര്‍ച്ചകള്‍ക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട ട്രംപ് സമാധാനം അല്ലെങ്കില്‍ ദുരന്തം എന്ന മുന്നറിയിപ്പും ഇറാന് നല്‍കി. ‘ഇത് തുടരാന്‍ കഴിയില്ല. ഒന്നുകില്‍ സമാധാനം അല്ലെങ്കില്‍ കഴിഞ്ഞ എട്ടുദിവസമായി സാക്ഷ്യം വഹിക്കുന്നതിനെക്കാള്‍ ഗുരുതരമായ ദുരന്തമായിരിക്കും ഇറാന്’ എന്നായിരുന്നു ട്രംപ് വ്യക്തമാക്കിയത്. നിരവധി ലക്ഷ്യങ്ങള്‍ […]