ഭക്ഷണം കാത്തുനില്‍ക്കുന്ന പലസ്തീനികള്‍ക്കുനേരെ വീണ്ടും ഇസ്രയേലിന്റെ ആക്രമണം; 21 പേര്‍ കൊല്ലപ്പെട്ടു
ഗാസ: ഗാസയില്‍ ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ ഇന്നലെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 21 പലസ്തീനികള്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ നടത്തിയിരുന്ന ഭക്ഷണവിതരണത്തിനിടെയാണ് ഇസ്രയേല്‍ ആക്രമണമുണ്ടായത്. മരിച്ചവരില്‍ എട്ട് പേര്‍ കുട്ടികളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഏകദേശം 150 പേര്‍ക്ക് പരിക്കുകളുണ്ട് എന്നാണ് വിവരം. മധ്യ ഗാസ ഇടനാഴിയിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷം ആരംഭിച്ച് 20 മാസം പിന്നിടുമ്പോള്‍ ഗാസയില്‍ ഭക്ഷണവും മരുന്നും അടക്കമുള്ള […]