October 16, 2025

ഇസ്രായേല്‍ അക്രമണം; ഹമാസ് നേതാവിന്റെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു

ഗാസ: ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ മക്കളും പേരകുട്ടികളും ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മൂന്ന് ആണ്‍മക്കളും രണ്ട് പേരക്കുട്ടികളും ബുധനാഴ്ച ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പും ഹനിയയുടെ കുടുംബവും അറിയിച്ചു. മക്കളായ ഹസെം, അമീര്‍, മുഹമ്മദ് എന്നിവര്‍ ഓടിച്ചിരുന്ന കാറിനുനേരെ ഗാസയിലെ അല്‍-ഷാതി ക്യാമ്പില്‍ വെച്ച് ബോംബാക്രമണം ഉണ്ടാകുകയായിരുന്നു. Also Read ; മാസപ്പടി വിവാദം: സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ഇഡി ഇന്ന് ചോദ്യം ചെയ്യും, രേഖകള്‍ സഹിതം ഹാജരാകാന്‍ നിര്‍ദേശം. ഹനിയയുടെ […]

ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം: ജോ ബൈഡന്‍ ഇസ്രായേലും ജോര്‍ദാനും സന്ദര്‍ശിക്കും

ടെല്‍ അവീവ്: ഇസ്രായേല്‍-ഹമാസ് യുദ്ധം ഒരു വലിയ പ്രാദേശിക സംഘര്‍ഷത്തിലേക്ക് വ്യാപിക്കുമെന്ന ആശങ്കകള്‍ വര്‍ധിച്ചതിനാല്‍, ഇസ്രായേല്‍, അറബ് നേതൃത്വങ്ങളുമായി കൂടിക്കാഴ്ച നടത്താന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ബുധനാഴ്ച ഇസ്രായേലിലേക്കും ജോര്‍ദാനിലേക്കും പോകും. ഗാസ മുനമ്പിലെ മാനുഷിക സാഹചര്യം കൂടുതല്‍ വഷളാകുകയും 141 ചതുരശ്ര മൈല്‍ (365 ചതുരശ്ര കിലോമീറ്റര്‍) പ്രദേശത്ത് ഹമാസിനെ വേരോടെ പിഴുതെറിയാന്‍ സാധ്യമായ കര ആക്രമണത്തിന് ഇസ്രായേല്‍ തയ്യാറെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബൈഡന്റെ ഇസ്രായേലിലേക്കുള്ള യാത്ര യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ പ്രഖ്യാപിച്ചത്. […]

ഇസ്രയേല്‍-ഹമാസ് യുദ്ധം: കൊല്ലപ്പെട്ടവരുടെ എണ്ണം 3000 കവിഞ്ഞു

റഫ: ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3000 കവിഞ്ഞതായി റിപ്പോര്‍ട്ട്. തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷം സ്ത്രീകളും കുട്ടികളുമെന്ന് ഹമാസ് ആരോപിച്ചിട്ടുണ്ട്. 15 ആരോഗ്യ പ്രവര്‍ത്തകര്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പലസ്തീനിയന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഗാസയില്‍ മാത്രം ഇതിനകം 1799 പേര്‍ കൊല്ലപ്പെടുകയും 6388 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. Also Read; ഓപ്പറേഷൻ അജയ്: ഇസ്രയേലിൽ നിന്നുള്ള രണ്ടാം വിമാനവും എത്തി അതേസമയം ഗാസയില്‍ ബന്ദികളെ താമസിപ്പിച്ചിരിക്കുന്ന കേന്ദ്രങ്ങളെക്കുറിച്ച് സൂചന […]