November 21, 2024

ഈജിപ്തും അറബ് രാജ്യങ്ങളും എന്തുകൊണ്ടാണ് ഗാസയില്‍ നിന്നുള്ള പലസ്തീന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാത്തത്

ഹമാസിന്റെ ക്രൂരമായ ആക്രമണത്തിന് പിന്നാലെയുണ്ടായ ഇസ്രായേലിന്റെ തിരിച്ചടിയില്‍ പതറിപ്പോയത് ഗാസയിലെ ജനങ്ങളാണ്. ഇസ്രായേലിന്റെ നിരന്തരമായ ബോംബാക്രമണത്തില്‍ അഭയം തേടാന്‍ സീല്‍ ഓഫ് ഗാസയിലെ പലസ്തീനികള്‍ ശ്രമിക്കുമ്പോള്‍, അയല്‍രാജ്യങ്ങളായ ഈജിപ്തും ജോര്‍ദാനും എന്തുകൊണ്ട് ഇവരെ സ്വീകരിക്കുന്നില്ല എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. ഇസ്രായേല്‍ ഒരു വശത്തും ഗാസ, അധിനിവേശ വെസ്റ്റ് ബാങ്ക് എന്നിവയുമായി അതിര്‍ത്തി പങ്കിടുകയും ചെയ്യുന്ന രണ്ട് രാജ്യങ്ങളും പലസ്തീന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ ഇതിനോടകം വിസമ്മതം അറിയിച്ചു. ജോര്‍ദാനില്‍ ഇപ്പോള്‍ ഒരു വലിയ പലസ്തീന്‍ ജനസംഖ്യയുണ്ട്.   […]

‘തീവ്രവാദ സംഘടനകള്‍ക്ക് എക്‌സില്‍ സ്ഥാനമില്ല’ നൂറിലധികം അക്കൗണ്ടുകള്‍ നീക്കി

കാലിഫോര്‍ണിയ: പലസ്തീന്‍ സംഘടനയായ ഹമാസിനോട് ആഭിമുഖ്യമുണ്ടെന്ന് ആരോപിച്ച് എക്സില്‍ നിന്നും നൂറിലധികം അക്കൗണ്ടുകള്‍ നീക്കി. ഇത്തരം നടപടിക്ക് പിന്നാലെ തീവ്രവാദ സംഘടനകള്‍ക്ക് എക്സില്‍ സ്ഥാനമില്ലെന്ന് സിഇഒ ഇലോണ്‍ മസ്‌ക് അറിയിച്ചു. ‘ഇതുപോലുള്ള നിര്‍ണായക നിമിഷങ്ങളില്‍ എക്സ് പൊതുജനങ്ങളുടെ ആശയവിനിമയത്തില്‍ പ്രതിജ്ഞാബദ്ധരാണ്. തീവ്രവാദ സംഘടനകള്‍ക്കോ അക്രമാസക്തമായ തീവ്രവാദ ഗ്രൂപ്പുകള്‍ക്കോ എക്സില്‍ സ്ഥാനമില്ല. സജീവമായ അത്തരം ഗ്രൂപ്പുകള്‍ ഞങ്ങള്‍ നീക്കം ചെയ്യുന്നു.’ എന്നും സിഇഒ അറിയിച്ചു. Also Read; ഒരു വിറയ്ക്കുന്ന കൈ സഹായത്തിനായി കേഴുകയാണ് ! ഗാസ ദുരന്തത്തിന്റെ നേര്‍ചിത്രം […]

ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം; കരയുദ്ധത്തിൻ്റെ സൂചനയുമായി ഇസ്രയേൽ, ദില്ലിയിലും കനത്ത സുരക്ഷ

ദില്ലി: ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ ദില്ലിയിലും കനത്ത സുരക്ഷ. ജൂത മതസ്ഥാപനങ്ങള്‍ക്കും ഇസ്രായേല്‍ എംബസിക്കും സുരക്ഷ ശക്തമാക്കി. യുകെ, യുഎസ്, ഫ്രാന്‍സ്, ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സുരക്ഷ ശക്തമാക്കിയ സാഹചര്യത്തില്‍ പ്രതിഷേധം കണക്കിലെടുത്താണ് ഈ നീക്കം. Also Read; ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ പണികിട്ടും അതേസമയം ആറ് ദിവസമായി തുടരുന്ന ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ ഇതുവരെ 2800 പേരാണ് കൊല്ലപ്പെട്ടത്. ഇതിനിടെ ഇസ്രായേല്‍ കരയുദ്ധത്തിന് ഒരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തമാകുകയാണ്. ഗാസയില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടത് കരയുദ്ധം ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണെന്നാണ് […]