ഇസ്രായേല്‍ – ഇറാന്‍ സംഘര്‍ഷം; അജിത് കുമാര്‍ ദുബായിയില്‍ കുടുങ്ങി
ദുബായ്: ഇസ്രായേല്‍ – ഇറാന്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് വ്യോമപാത അടച്ചതിനാല്‍ ദുബായിയില്‍ നടന്‍ അജിത്കുമാര്‍ കുടുങ്ങി. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതിനെ തുടര്‍ന്നാണ് അജിത് ദുബായിയില്‍ പെട്ടുപോയത്. ദുബായിയില്‍ നിന്ന് ചെന്നൈയിലേക്ക് മടങ്ങാന്‍ നടന്‍ തയ്യാറെടുക്കവേ ആയിരുന്നു അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്. റേസിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായാണ് അജിത് ദുബായിലെത്തിയത്. നിലവില്‍ അജിത് സുരക്ഷിതനാണെന്നും നിലവില്‍ യാതൊരുവിധ അപകട സാധ്യതയില്ലെന്നുമാണ് അദ്ദേഹത്തിന്റെ മാനേജര്‍ അറിയിച്ചിരിക്കുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… […]





Malayalam 









































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































