ജഗദീപ് ധന്‍കറിന്റെ രാജി: ഉപരാഷ്ട്രപതിക്കസേരയിലേക്ക് ഇനിയാര്? ജെഡിയു നേതാവ് ഹരിവംശ് സിങിന് മുന്‍തൂക്കം
ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചതിനുപിന്നാലെ പിന്‍ഗാമിയാര് എന്ന ചോദ്യം സജീവമായി ഉയരുന്നു. രാജ്യസഭാ ഉപാധ്യക്ഷനായ ബിഹാറില്‍നിന്നുള്ള ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) നേതാവ് ഹരിവംശ് സിങ്ങിന്റെ പേരിനാണ് മുന്‍തൂക്കം. സര്‍ക്കാരിന്റെ വിശ്വസ്ത സഖ്യകക്ഷി എന്നതിനു പുറമേ ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഹരിവംശിന് പദവി നല്‍കുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലും ബിജെപി പക്ഷത്തുണ്ടെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. Also Read; വി.എസ് കേരളത്തിനും രാജ്യത്തിനും നല്‍കിയ സംഭാവനകള്‍ വരുംകാലങ്ങളില്‍ ഓര്‍മിക്കപ്പെടും പ്രിയങ്കാ ഗാന്ധി അതേസമയം, സംസ്ഥാന ഗവര്‍ണര്‍ പദവി അലങ്കരിച്ചിരുന്ന […]