November 21, 2024

ജയിലില്‍ വീഡിയോ കോളും പുകവലിയും; കന്നഡ സൂപ്പര്‍താരം ദര്‍ശനെ ജയില്‍ മാറ്റി

ബെംഗളൂരു: കൊലക്കേസ് പ്രതിയായ കന്നഡ സൂപ്പര്‍ താരം ദര്‍ശന്‍ തൂഗുദീപയെ ജയില്‍ മാറ്റി. ബെംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ബെല്ലാരി ജയിലിലേക്കാണ് മാറ്റിയത്. പരപ്പന അഗ്രഹാര ജയിലിനുള്ളില്‍ വെച്ച് ദര്‍ശന്‍ പുകവലിക്കുന്നതിന്റെയും ആരാധകനുമായി വീഡിയോ കോള്‍ വിളിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ദര്‍ശനെ ജയില്‍ മാറ്റിയത്. ഗുരുതരമായ സുരക്ഷാവീഴ്ചയാണ് ജയില്‍ അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഏഴ് ജയില്‍ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി ആഭ്യന്തര വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. Also Read ; ‘താരസംഘടനയിലെ കൂട്ടരാജി […]

കേരളത്തിലെ 13 ജയിലുകളില്‍ തടവുകാരുടെ എണ്ണത്തില്‍ വര്‍ധന; നടപടിയെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍

ഡല്‍ഹി : കേരളത്തിലെ 13 ജയിലുകളില്‍ തടവുക്കാരുടെ എണ്ണം ജയിലിന്റെ ശേഷിയേക്കാള്‍ കൂടുതലായിട്ടും സംസ്ഥാന സര്‍ക്കാര്‍ വേണ്ട നടപടിയെടുത്തിട്ടില്ലായെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. രാജ്യത്തെ മറ്റു ജയിലുകളിലെ തടവുക്കാരുടെ എണ്ണത്തിലെ വര്‍ധനയും മറ്റ് പ്രശ്‌നങ്ങളും സംബന്ധിച്ച് സുപ്രീംകോടതി സ്വമേധയ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. Also Read ; ചെക്‌പോസ്റ്റുകളില്‍ സേവനനികുതി വാങ്ങിയില്ല , 80,000 വാഹനങ്ങള്‍ കരിമ്പട്ടികയില്‍ , 8.5 കോടി നികുതി കുടിശ്ശിക അടക്കണം സംസ്ഥാനത്തെ 56 ജയിലുകളിലെ 13 എണ്ണത്തില്‍ തടവുകാരുടെ എണ്ണം അതാത് […]

ജയിലില്‍ നിന്ന് ഭരണം നടത്താന്‍ കെജ്രിവാളിന് സാധിക്കുമോ? കേന്ദ്രം ഇടപെടുമോ? നിയമം ഇങ്ങനെ

ന്യൂഡല്‍ഹി: മദ്യനയ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ നിന്ന് ഭരണം തുടരുമെന്നാണ് എഎപി നേതാക്കളുടെ പ്രതികരണം. അറസ്റ്റിലായ മുഖ്യമന്ത്രിക്ക് ജയിലില്‍ വച്ച് ഭരണം നടത്താന്‍ സാധിക്കുമോ, നിയമവശം എന്താണ്…? Also Read ; ബി ജെ പിയുടെ നാലാംഘട്ടം സ്ഥാനാര്‍ഥി പട്ടികയില്‍ രാധികാ ശരത് കുമാര്‍; വിരുദനഗറില്‍ നിന്ന് മത്സരിക്കും ജയിലില്‍ കഴിയുന്ന വേളയില്‍ ഡല്‍ഹിയുടെ മുഖ്യമന്ത്രി കസേരയില്‍ തുടരാന്‍ അരവിന്ദ് കെജ്രിവാളിന് നിയമ പ്രകാരം തടസമില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ ദൈനംദിന […]

ജാമ്യമില്ല, രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്; 22 വരെ റിമാന്‍ഡില്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നിഷേധിച്ച് കോടതി. ജനുവരി 22 വരെ രാഹുലിനെ റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയാണ് ജാമ്യം നിഷേധിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു രാഹുലിന്റെ അറസ്റ്റ്. Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം