നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പരാജയം; തിരുത്തേണ്ടത് തിരുത്തുമെന്ന് എംവി ഗോവിന്ദന്‍
തിരുവനന്തപുരം: നിലമ്പൂര്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ തിരുത്തേണ്ടത് തിരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പരാജയം പാര്‍ട്ടിയും, ഇടതുമുന്നണിയും വിശദമായി പരിശോധിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. വര്‍ഗീയത, തീവ്ര ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയാണ് യുഡിഎഫ് ജയിച്ചത്. പ്രിയങ്ക ഗാന്ധിയും, രാഹുല്‍ ഗാന്ധിയും ജയിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് നേടിയാണ്. 2019 മുതല്‍ ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫിന് കൂട്ട്‌കെട്ടുണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ദേശാഭിമാനി ലേഖനത്തിലൂടെയാണ് എംവി ഗോവിന്ദന്റെ വിമര്‍ശനം. Also Read; ശക്തമായ മഴ തുടരുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് […]