• India

കേന്ദ്രസര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ ഡല്‍ഹിയിലെ പ്രതിഷേധം; കിട്ടാനുള്ള തുക എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ ഡല്‍ഹി ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇത് അടിച്ചമര്‍ത്തലിനെതിരായ സമരമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കേന്ദ്രത്തില്‍നിന്ന് ഓരോ ഇനത്തിലും കിട്ടാനുള്ള തുകയുടെ കണക്ക് വിശദമാക്കി. ലൈഫ് മിഷന്‍ വീടുകള്‍ ഔദാര്യമായി നല്‍കുന്നു എന്ന പ്രതീതി കേന്ദ്രം ഉണ്ടാക്കുന്നെന്നും ബ്രാന്‍ഡിങ് ഇല്ലെങ്കില്‍ നാമമാത്രവിഹിതം തരില്ലെന്ന് കേന്ദ്രം ശഠിക്കുന്നെന്നും ഇത് കേരളം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണം. പ്രളയസമയത്ത് തന്ന ഭക്ഷ്യധാന്യത്തിന്റെ പണം പോലും പിടിച്ചുപറിച്ചുവെന്നും […]