November 21, 2024

സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു, ഏഴ് പേരെ കാണാതായി

ടോക്കിയോ: സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.ജപ്പാനിലാണ് സംഭവം. സംഭവത്തില്‍ ഏഴ് പേരെ കാണാതായതായും അധികൃതര്‍ അറിയിച്ചു.ജപ്പാനിലെ സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സിന്റെ വക്താവാണ് ഇത് സംബന്ധിച്ച വിവരം സ്ഥിരീകരിച്ചത്. ആദ്യം ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട രണ്ട് ഹെലികോപ്റ്ററുകളുടെ ചില ഭാഗങ്ങള്‍ കടലില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. Also Read ; കേരള ബാങ്കില്‍ ക്ലാര്‍ക്ക് ജോലി – 230 ഒഴിവുകള്‍ ടോറിഷിമ ദ്വീപിന് സമീപം രാത്രി 10:38 ന് ഒരു ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടമായി. […]

പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ ബോര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവെച്ചു

ന്യൂഡല്‍ഹി: പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ ബോര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവെച്ചു. വിദേശനാണയ വിനിമയ ചട്ടലംഘനം നടത്തിയെന്ന് കാണിച്ച് ഇടപാടുകള്‍ നിര്‍ത്തിവയ്ക്കാനുള്ള ആര്‍ബിഐ നിര്‍ദേശത്തിന് പിന്നാലെയാണ് വിജയ് ശേഖര്‍ ശര്‍മ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍, ബോര്‍ഡ് മെമ്പര്‍ എന്നീ സ്ഥാനങ്ങളില്‍ നിന്നും രാജി വെച്ചത്. മാര്‍ച്ച് 15നകം എല്ലാ ഇടപാടുകളും നിര്‍ത്തിവയ്ക്കണമെന്നായിരുന്നു ആര്‍ബിഐ പേടിഎമ്മിന് നിര്‍ദേശം നല്‍കിയത്. കൂടാതെ മാര്‍ച്ച് 15നു ശേഷം പേടിഎം ബാങ്കിന്റെ സേവിങ്സ് / കറന്റ് അക്കൗണ്ടുകള്‍, വാലറ്റ്, ഫാസ്ടാഗ്, നാഷനല്‍ […]

ജപ്പാനിലെ ഭൂകമ്പത്തില്‍ മരണം 30

ടോക്കിയോ: തിങ്കളാഴ്ച വടക്കന്‍ മദ്ധ്യ ജപ്പാനില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണം 30 ആയിരിക്കുകയാണ്. തകര്‍ന്ന കെട്ടിടങ്ങിള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇന്ന് രാവിലെ അത് പിന്‍വലിച്ചു. ശക്തമായ തുടര്‍ചലനങ്ങള്‍ക്ക് സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മദ്ധ്യജപ്പാനിലെ ഹോണ്‍ഷു ദ്വീപിലെ തീരദേശ പ്രവിശ്യയായ ഇഷിക്കാവയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇഷികാവയില്‍ 1.2 മീറ്റര്‍ ഉയരത്തില്‍ തിരയടിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീടുകള്‍ തകരുകയും വലിയ […]